Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅനിൽ അംബാനിക്ക്​...

അനിൽ അംബാനിക്ക്​ വീണ്ടും തിരിച്ചടി

text_fields
bookmark_border
anil amban
cancel

ന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ കമ്യൂണിക്കേഷന്​ വീണ്ടും തിരിച്ചടി. ടവർ, ഫൈബർ ഒപ്​റ്റിക്​സ്​ വ്യവസായങ്ങൾ വിൽക്കുന്നതിനായി നാഷണൽ കമ്പനി നിയമ അപ​്​ലേറ്റ്​ അതോറിറ്റി നൽകിയ ഉത്തരവ്​ പിൻവലിച്ചതോടെയാണ്​ അനിൽ അംബാനിക്ക്​ വീണ്ടും തിരിച്ചടി നേരിട്ടത്​. ഇൗ രണ്ട്​ ബിസിനസുകളും വിറ്റ്​ പ്രതിസന്ധിക്ക്​ താൽകാലിക പരിഹാരം കാണാനായിരുന്നു അനിൽ അംബാനിയുടെ നീക്കം.

ടവർ, ഫൈബർ ബിസിനസുകൾ വിൽക്കുന്നതിലുടെ 25,000 കോടി സമാഹരിക്കാമെന്നായിരുന്നു റിലയൻസി​​െൻറ കണക്ക്​ കൂട്ടൽ. ഇതിനുള്ള അനുമതി കമ്പനി നിയമ അപ്​ലേറ്റ്​ അതോറിറ്റി റിലയൻസിന്​ ഏപ്രിൽ ആറിന്​ നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി ഇൗ ഉത്തരവിനെതിരെ ഇടക്കാല വിധി പുറപ്പെടുവിച്ചതോടെയാണ്​ ബിസിനസ്​ വിൽക്കാൻ റിലയൻസിന്​ നൽകിയ അനുമതി അ​തോറിറ്റി പിൻവലിച്ചത്​. റിലയൻസുമായി സാമ്പത്തിക ഇടപാടുള്ള എച്ച്​.എസ്​.ബി.സി നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീംകോടതി നടപടി.

2017 ഡിസംബറിൽ  അനിൽ അംബാനിയുടെ ടവർ, ഫൈബർ ഒപ്​ടിക്​സ്​ ബിസിനസുകൾ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോ വാങ്ങാൻ തീരുമാനിച്ചിരുന്നു. വർഷങ്ങൾക്ക്​​ ശേഷമാണ്​ ഇരുവരുടെയും കമ്പനികൾ ഒരുമിച്ച്​ പ്രവർത്തിക്കുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil ambanimalayalam newsRelaince Communication
News Summary - Stay on RCom tower, fibre sale continues till April 23 after NCLAT recalls earlier order-Business news
Next Story