Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവാഹന മേഖലയിലെ...

വാഹന മേഖലയിലെ വായ്​പകൾക്ക്​ കർശന നിയന്ത്രണം ഏർപ്പെടുത്താൻ എസ്​.ബി.ഐ

text_fields
bookmark_border
sbi.jpg
cancel

ന്യൂഡൽഹി: വാഹന ഡീലർമാർക്ക്​ നൽകുന്ന വായ്​പകൾക്ക്​ കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി പൊതുമേഖല ബാങ്കായ എസ്​.ബി.ഐ. വാഹന വിൽപനയിൽ ഇടിവുണ്ടായതോടെയാണ്​ എസ്​.ബി.ഐ നിയന്ത്രണത്തിന്​ ഒരുങ്ങുന്നത്​. 2018 മധ്യത്തിൽ തുടങ്ങിയ ബ ാങ്കിങ്​ മേഖലയിലെ പ്രതിസന്ധിയും തീരുമാനത്തിന്​ പിന്നിലുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

ഏപ്രിലിന്​ ശേഷം രാജ്യത്തെ കാർ വിൽപനയിൽ 17 മുതൽ 20 ശതമാനത്തിൻെറ വരെ ഇടിവാണ്​ രേഖപ്പെടുത്തുന്നത്​. ഉയർന്ന ഇൻഷൂറൻസും നികുതിയും കാർ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക്​ നയിക്കുന്നു​. ഇത്തരമൊരു സാഹചര്യത്തിലാണ്​ വായ്​പയുടെ കാര്യത്തിലും എസ്​.ബി.ഐ മാറി ചിന്തിക്കാനൊരുങ്ങുന്നത്​. വ്യവസ്ഥകൾ കർശനമാക്കുന്ന വിവരം എസ്​.ബി.ഐ വിവിധ കമ്പനികളുടെ കാർ ഡീലർമാരെ അറിയിച്ചിട്ടുണ്ട്​.

ഇതുമായി ബന്ധപ്പെട്ട്​ ഹ്യൂണ്ടായിയുടെ ഡീലർമാർക്ക്​ എസ്​.ബി.ഐ ​കത്തയച്ചിട്ടുണ്ടെന്ന്​ റോയി​ട്ടേഴ്​സ്​ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. അതേസമയം, ഹ്യുണ്ടായിൽ നിന്ന്​ എസ്​.ബി.ഐയുടെ കത്ത്​ സംബന്ധിച്ച്​ പ്രതികരണമൊന്നും പുറത്ത്​ വന്നിട്ടില്ല. എസ്​.ബി.ഐയുടെ കത്തിന്​ ഹ്യുണ്ടായ്​ മറുപടി നൽകിയി​ട്ടില്ലെന്നാണ്​ വാർത്തകൾ. ഇതുപോലെ മറ്റ്​ കമ്പനികളുടെ ഡീലർമാർക്കും വായ്​പ ചട്ടങ്ങൾ കർശനമാക്കിയെന്ന വിവരം എസ്​.ബി.ഐ അറിയിക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssbimalayalam newsCar LoanCar dealers
News Summary - State Bank Of India Tightens Lending Terms For Auto Dealers-Business news
Next Story