എസ്.ബി.െഎ ലാഭത്തില്‍ 3.5 ശതമാനം വര്‍ധന
text_fields
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രവര്‍ത്തന ലാഭത്തില്‍ 3.5 ശതമാനം നേട്ടമുണ്ടാക്കിയതായി വാർത്തക്കുറിപ്പിൽ അറിയിച്ചു.
അറ്റാദായം ഇതേ കാലയളവില്‍ 28.48 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റ പലിശ വരുമാനത്തിെൻറ കാര്യത്തില്‍ 5.56 ശതമാനം വര്‍ധനയോടെ 32,106 കോടി രൂപ എന്ന നിലയില്‍ എത്താനായി.
1,172 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിെൻറ ആദ്യ ഒമ്പത് മാസങ്ങളിലെ അറ്റാദായം. പ്രവര്‍ത്തന ലാഭം 43,628 കോടിയും. ആകെ നിക്ഷേപം 26,51,240 കോടിയിലെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
