യെസ്​ ബാങ്കിനെ പരാജയപ്പെടുത്തരുത്​​ -എസ്​.ബി.ഐ ചെയർമാൻ

14:39 PM
23/01/2020
rajneesh-kumar

മുംബൈ: യെസ്​ ബാങ്കി​​​െൻറ പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗങ്ങൾ ഉരുത്തിരിഞ്ഞ്​ വരുമെന്ന്​ എസ്​.ബി.ഐ ചെയർമാൻ രജനീഷ്​ കുമാർ. യെസ്​ ബാങ്ക്​ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കു​േമ്പാഴാണ്​ എസ്​.ബി.ഐ ചെയർമാ​​​​െൻറ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​.

40 ബില്യൺ ഡോളറി​​​െൻറ ബാലൻസ്​ ഷീറ്റുമായി വിപണിയിലെ വലിയ സ്ഥാപനങ്ങളിലൊന്നാണ്​ യെസ്​ ബാങ്ക്​. അതിനെ തകരാൻ അനുവദിക്കരുതെന്നാണ്​ ത​​​െൻറ അഭിപ്രായമെന്ന്​ രജനീഷ്​ കുമാർ ദാവോസിൽ  പറഞ്ഞു.

രജനീഷ്​ കുമാറി​​​െൻറ പ്രസ്​താവന പുറത്ത്​ വന്നതിന്​ പിന്നാലെ സർക്കാർ നിർദേശ പ്രകാരം യെസ്​ ബാങ്ക്​ പ്രതിസന്ധിയിൽ എസ്​.ബി.ഐ ഇടപെടുമെന്ന അഭ്യൂഹങ്ങൾ ശക്​തമാണ്​. പ്രതിസന്ധിയിലായതോടെ യെസ്​ബാങ്കി​​​െൻറ ഓഹരി വില 80 ശതമാനം ഇടിഞ്ഞിരുന്നു.

Loading...
COMMENTS