Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജെറ്റ്​ എയർവേയ്​സിൻെ...

ജെറ്റ്​ എയർവേയ്​സിൻെ വലിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കും-സ്​പൈസ്​ജെറ്റ്​

text_fields
bookmark_border
ജെറ്റ്​ എയർവേയ്​സിൻെ വലിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കും-സ്​പൈസ്​ജെറ്റ്​
cancel

ന്യൂഡൽഹി: കടക്കെണിമൂലം സർവീസ്​ നിർത്തിയ ജെറ്റ്​എയർവേയ്​സിൻെറ വലിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന്​ സ്​പൈസ്​ജെറ്റ്​. വലിയ അറ്റകുറ്റപ്പണി ജെറ്റ്​എയർവേയ്​സ്​ വിമാനങ്ങൾക്ക്​ വേണ്ടി വരുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ സ്​പൈസ്​ജെറ്റ്​ ചെർമാൻ അറിയിച്ചു. ഇതുകൂടി പരിഗണിച്ചാവും വിമാനങ്ങൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

നിലവിൽ ഇത്തരം വലിയ എയർക്രാഫ്​റ്റുകൾ ഉപയോഗിച്ച്​ സ്​പൈസ്​ജെറ്റ്​ സർവീസ്​ നടത്തുന്നില്ല. എന്നാൽ, സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിൻെറ ഭാഗമായി ഇത്തരം വലിയ എയർക്രാഫ്​റ്റുകൾ വാങ്ങുമെന്ന്​ കമ്പനി ചെയർമാൻ അജയ്​ സിങ്​ അറിയിച്ചു. ബിസിനസ്​ കൂടുതൽ വ്യാപിപ്പിക്കാനുള്ള അവസരമാണ്​ കൈവന്നിരിക്കുന്നത്​. എങ്കിലും എല്ലാവശവും പഠിച്ചതിന്​ ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും അജയ്​ സിങ്​ റോയി​ട്ടേഴ്​സിന്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കി.

ജെറ്റ്​എയർവേയ്​സിൻെറ 25 ബോയിങ്​ 737 വിമാനങ്ങൾ സ്​പൈസ്​ജെറ്റ്​ വാടകക്കെടുത്ത്​ സർവീസ്​ നടത്തിയിരുന്നു. 2020 മാർച്ച്​ 31ന്​ മുമ്പായി 35 വിമാനങ്ങൾ കൂടി സർവീസിനൊപ്പം കൂട്ടിച്ചേർക്കാനാണ്​ സ്​പൈസ്​ജെറ്റിൻെറ പദ്ധതി. ബോയിങ്​ 737 മാക്​സ്​ വിമാനങ്ങൾക്ക്​ നിരോധനമേർപ്പെടുത്തിയതോടെ സ്​പൈസ്​ജെറ്റിനും വിമാനങ്ങളുടെ സർവീസ്​ നിർത്തേണ്ടി വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsjet airwaysSpiceJetmalayalam news
News Summary - SpiceJet examines taking over widebody Jet Airways-Business news
Next Story