ബോയിങ്​ 737 മാക്​സ്​:  സ്​പൈസ്​ ജെറ്റ്​  14 വിമാനങ്ങളുടെ സർവിസ്​ നിർത്തി 

21:54 PM
13/03/2019

ന്യൂ​ഡ​ൽ​ഹി: ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​മു​ഖ സ്വ​കാ​ര്യ വി​മാ​ന സ​ർ​വി​സ്​ ക​മ്പ​നി​യാ​യ സ്​​പൈ​സ്​ ജെ​റ്റ്​ ത​ങ്ങ​ളു​ടെ 14 വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്​ റ​ദ്ദാ​ക്കി. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്​​ച മു​ത​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്നും സ്​​പൈ​സ്​ ജെ​റ്റ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 76 വി​മാ​ന​ങ്ങ​ളി​ൽ 64 എ​ണ്ണം സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ യാ​ത്ര​ക്കാ​ർ​ക്ക്​ അ​സൗ​ക​ര്യ​മി​ല്ലാ​ത്ത രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ ​പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. 

ഇ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സി​​െൻറ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ വി​മാ​ന​ങ്ങ​ളും ബു​ധ​നാ​ഴ്​​ച നാ​ലു മ​ണി മു​ത​ൽ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ക്കാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ഉ​ത്ത​ര​വി​ട്ട​ത്. ഇൗ ​വി​ഭാ​ഗം വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ രാ​ജ്യ​ത്തെ ഒ​രു ക​മ്പ​നി​ക്കും അ​നു​മ​തി ഇ​ല്ലെ​ന്നും​ ഡി.​ജി.​സി.​എ അ​റി​യി​ച്ചി​ട്ടു​ണ്ട്. 

ഇ​ത്യോ​പ്യ​യി​ൽ ന​ട​ന്ന വി​മാ​ന​പ​ക​ട​ത്തി​ൽ നാ​ല്​ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 157 യാ​ത്ര​ക്കാ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. അ​ഞ്ചു മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ അ​പ​ക​ട​മാ​ണ്​ ഇൗ ​വി​ഭാ​ഗം വി​മാ​ന​ങ്ങ​ൾ വ​രു​ത്തു​ന്ന​ത്.

Loading...
COMMENTS