ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും

07:17 AM
20/04/2019
Jet airways

ന്യൂഡൽഹി: സ്വകാര്യ വിമാന കമ്പനിയായ ജെറ്റ്​ എയർവേയ്​സ്​ സർവീസുകൾ നിർത്തിയതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുമായി സ്​പൈസ്​ജെറ്റും എയർ ഇന്ത്യയും. ജെറ്റ്​ എയർവേയ്​സിലെ ജീവനക്കാരെ ജോലിക്കെടുക്കുമെന്ന്​ സ്​പൈസ്​ ജെറ്റ്​ അറിയിച്ചു. ആദ്യഘട്ടമായി 500 ജീവനക്കാരെ സ്​പൈസ്​ ജെറ്റ്​ ജോലിക്കെടുത്തിട്ടുണ്ട്​. 

നിലവിൽ 100 പൈലറ്റുമാർ, 200 കാബിൻ ക്രൂ, 200 ടെക്​നിക്കൽ-എയർപോർട്ട്​ ജീവനക്കാരെയുമാണ്​ ജോലിക്കെടുത്തിരിക്കുന്നത്​​. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിൻെറ ഭാഗമായാണ്​ സ്​പൈസ്​ ജെറ്റ്​ പുതിയ ജീവനക്കാരെ നിയമിക്കുന്നത്​. പുതിയ 24 അഭ്യന്തര റൂട്ടുകളിലേക്ക്​ സർവീസ്​ ആരംഭിക്കുമെന്ന്​ സ്​പൈസ്​ ജെറ്റ്​ അറിയിച്ചിരുന്നു.

ജെറ്റ്​ എയർവേയ്​സിൻെറ വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കാനാണ്​ എയർ ഇന്ത്യയുടെ തീരുമാനം. അന്താരാഷ്​ട്ര റൂട്ടുകളിൽ ഈ വിമാനങ്ങൾ ഉപയോഗിച്ച്​ സർവീസ്​ നടത്താനാണ്​ എയർ ഇന്ത്യയുടെ നീക്കം. 119 വിമാനങ്ങളാണ്​ ജെറ്റ്​ എയർവേയ്​സിനായി സർവീസ്​ നടത്തിയിരുന്നത്​. എസ്​.ബി.ഐയുടെ നേതൃത്വത്തിലുള്ള കൺസോട്യം അടിയന്തിര ധനസഹായമായ 400 കോടി നൽകാൻ വിസമ്മതിച്ചതോടെയാണ്​ ജെറ്റ്​ എയർവേയ്​സ്​ സർവീസ്​ നിർത്തിയത്​.

Loading...
COMMENTS