12 രൂപക്ക്​ വിമാന ടിക്കറ്റുമായി സ്​പൈസ്​ ജെറ്റ്​

21:23 PM
23/05/2017

ന്യൂഡൽഹി: സ്​പൈസ്​ ജെറ്റ്​ തങ്ങളുടെ 12ാം വാർഷികത്തി​​​െൻറ ഭാഗമായി 12 രൂപക്ക്​ വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നു. കമ്പനിയു​െട അഭ്യന്തര-അന്താരാഷ്​​്രാഷ്​​്​്ട്ര റൂട്ടുകളിൽ പുതിയ ഒാഫർ ലഭ്യമാകും. 12 രൂപക്കൊപ്പം നികുതിയും സ്​പൈസ്​ ജെറ്റ്​ ടിക്കറ്റുകൾക്കൊപ്പം നൽകേണ്ടി വരും. മെയ്​-- 23 മ​ുതൽ 28 വരെയാണ്​ ഒാഫർ.

വളരെ കുറച്ച്​ സീറ്റുകളാണ്​ പുതിയ ഒാഫറിൽ ലഭ്യമാക്കിയിരിക്കുന്നതെന്ന്​ കമ്പനി അറിയിച്ചു. ആദ്യം ബുക്ക്​ ചെയ്യുന്നവർക്കായിരിക്കും ടിക്കറ്റുകൾ ലഭിക്കുക. എയർലെൻ രംഗത്തെ കടുത്ത മൽസരത്തി​​​െൻറ ഫലമായി ഇന്ത്യയിലെ വിമാന ടിക്കറ്റ്​ നിരക്കുകളിൽ വൻ കുറവാണ്​ രേഖപ്പെടുത്തുന്നത്​. രാജ്യത്തെ അഭ്യന്തര വിമാന കമ്പനികളെല്ലാം കുറഞ്ഞ നിരക്കിൽ വിമാന യാത്ര ചെയ്യുന്നതിനുള്ള ഒാഫറുകൾ നൽകിയിരുന്നു.

കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ഉഡാൻ പദ്ധതിയും കുറഞ്ഞ നിരക്കിൽ വിമാന യാത്രക്കുള്ള അവസരം ലഭ്യമാക്കിയിരുന്നു. ജി.എസ്​.ടി നിലവിൽ വരുന്നതോടെ വിമാന യാത്ര നിരക്കിൽ വീണ്ടും കുറവുണ്ടാകുമെന്ന പ്രതീക്ഷയാണ്​ ഉള്ളത്​. ജി.എസ്​.ടിയിൽ ഇക്കോണമി ക്ലാസിലെ വിമാന യാത്രക്കുള്ള നികുതി നിരക്ക്​ ആറ്​ ശതമാനത്തിൽ നിന്ന്​ നാല്​ ശതമാനമായാണ്​ കുറച്ചിരിക്കുന്നത്​. ഇത്​ മൂലം അഭ്യന്തര വിമാന യാത്ര ചെലവ്​ വീണ്ടും കുറയാനാണ്​ സാധ്യത.

 

COMMENTS