ഇനി വിമാനത്തിലിരുന്നും ഫോൺ ചെയ്യാം..
text_fieldsന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ഇനി ആകാശത്തിരുന്നും ഫോൺ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ടെലികോം കമ്മീഷൻ. ഇന്ത്യൻ എയർസ്പേസിൽ മൂന്ന് നാലു മാസത്തിനുള്ളിൽ ഈ സൗകര്യം നടപ്പിലാക്കുകയാണ് ടെലികോം കമ്മീഷന്‍റെ ലക്ഷ്യം.
കപ്പൽ യാത്രകളിൽ ഫോൺ വിളിക്കാനും ഇന്‍റർനെറ്റ് ഉപയോഗിക്കാനുമുള്ള അനുമതി ടെലികോം മന്ത്രാലയം ഇതിനോടകം നൽകിക്കഴിഞ്ഞു. മൂന്നോ നാലോ മാസത്തിനകം തന്നെ യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാകും. ടെലികോം കമ്മീഷനുമായി രണ്ട് മണിക്കൂർ നീണ്ടുനിന്ന യോഗത്തിനുശേഷം സെക്രട്ടറി അരുണ സുന്ദർരാജനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
നിലവിൽ ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ മൊബൈൽ ഫോണോ ഇന്‍റർനെറ്റോ ഉപയോഗിക്കാൻ അനുവാദമില്ല. രാജ്യാന്തര തലത്തിൽ പല വിമാനക്കമ്പനികളും വൈ^ഫൈ ഉപയോഗിക്കാൻ യാത്രാക്കാരെ അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വ്യോമാതിർത്തിയിലെത്തുമ്പോൾ സ്വിച്ച് ഓഫ് ചെയ്യുകയാണ് പതിവ്.
വൈ^ഫൈ ഉപയോഗിക്കാൻ അനുമതി നൽകുന്നത് ഏവിയേഷൻ മാർക്കറ്റിലെ കടുത്ത മത്സരത്തിനിടയിൽ കമ്പനികൾക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
