എച്ച്​ 1 എൻ 1: ഇന്ത്യയിലെ ഓഫിസുകൾ അടച്ചുപൂട്ടി സാപ്​

14:38 PM
21/02/2020
sap

മുംബൈ: എച്ച്​ 1 എൻ 1 പനിയെ തുടർന്ന്​ ഇന്ത്യയിലെ ഓഫിസുകൾ അടച്ചുപൂട്ടി ജർമ്മൻ സോഫ്​റ്റ്​വെയർ കമ്പനി സാപ്​. ബംഗളൂരുവിലെ ആസ്ഥാനത്ത്​ രണ്ട്​ പേർക്ക്​ പനി ബാധിച്ചതോടെയാണ്​ താൽക്കാലികമായി ഓഫിസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചത്​. മുംബൈ, ഗുഡ്​ഗാവ്​ എന്നിവിടങ്ങളിലെ ഓഫിസുകളും പൂട്ടിയിട്ടുണ്ട്​. ജീവനക്കാരോട്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാനാണ്​ കമ്പനി നൽകിയിരിക്കുന്ന നിർദേശം.

കൂടുതൽ പേർക്ക്​ പനി ബാധിച്ചിട്ടുണ്ടോയെന്ന്​ പരിശോധിച്ച്​ വരികയാണെന്ന്​ സാപ്​ അധികൃതർ അറിയിച്ചു. ജീവനക്കാർക്ക്​ ആർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും കമ്പനി ആവശ്യപ്പെട്ടു. കൊറോണ വൈറസ്​ സംബന്ധിച്ച ആശങ്ക പടരുന്നതിനിടെയാണ്​ ഇന്ത്യയിൽ എച്ച്​ 1 എൻ 1 വില്ലനാവുന്നത്​.

2009ൽ യു.എസിലാണ്​ എച്ച്​ 1 എൻ 1 ആദ്യമായി റിപ്പോർട്ട്​ ചെയതത്​. 2014ലും 2015ലും വൈറസ്​ ബാധ ഇന്ത്യയിലും ജീവനുകൾ കവർന്നിരുന്നു.

Loading...
COMMENTS