Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഫ്ലിപ്​കാർട്ടിലെ...

ഫ്ലിപ്​കാർട്ടിലെ ഒാഹരികൾ വാൾമാർട്ടിന്​ വിൽക്കാൻ സോഫ്​റ്റ്​ബാങ്ക്​ തീരുമാനം

text_fields
bookmark_border
flipkart-wallmart
cancel

ബംഗളൂരു:  ​ ഫ്ലിപ്​കാർട്ടിലെ ഒാഹരികൾ വാൾമാർട്ടിന്​ വിൽക്കാൻ സോഫ്​റ്റബാങ്ക് തീരുമാനം. ​ഫ്ലിപ്​കാർട്ടിലെ 22 ശതമാനം ഒാഹരികൾ​ വാൾമാർട്ടിന്​ വിൽക്കാനാണ്​ ​േസാഫ്​റ്റ്​ ബാങ്കി​​െൻറ പദ്ധതി. ഇതോടെ സോഫ്​റ്റ്​ ബാങ്കി​​െൻറ ഫ്ലിപ്​കാർട്ടിലെ മുഴുവൻ ഒാഹരികളും വാൾമാർട്ടി​​െൻറ നിയന്ത്രണത്തിലാവും. ഒാഹരികൾ വിൽക്കുന്ന വിവരം സോഫ്​റ്റ്​ ബാങ്ക്​ വക്​താവ്​ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.

മെയ്​ ഒമ്പതിന്​ ഏകദേശം 16 ബില്യൺ ഡോളറിന്​ ഫ്ലിപ്​കാർട്ടിലെ 77 ശതമാനം ഒാഹരികൾ ഏറ്റെടുക്കുമെന്ന്​ വാൾമാർട്ട്​ പ്രഖ്യാപിച്ചിരുന്നു. ഫ്ലിപ്​കാർട്ടിൽ ഒാഹരി പങ്കാളിത്തമുള്ള നാസ്​പേർ, വെൻച്യൂർ ഫണ്ട്​ ആക്​സൽ, ഇബേ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഒാഹരികൾ വിൽക്കാൻ തയാറാണെന്ന്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സോഫ്​റ്റ്​ബാങ്ക്​ ഇക്കാര്യത്തിലെ അന്തിമ തീരുമാനം പുറത്ത്​ വിട്ടിരുന്നില്ല.

ഫ്ലിപ്​കാർട്ടിൽ വിഷൻ ഫണ്ടിലുടെ 2.5 ബില്യൺ ഡോളറാണ്​ സോഫ്​റ്റ്​ ബാങ്ക്​ നിക്ഷേപിച്ചിരിക്കുന്നത്​. ഇൗ ഒാഹരികൾ 4 ബില്യൺ ഡോളറിനാണ്​ വാൾമാർട്ട്​ ഏറ്റെടുക്കുന്നത്​. ചൊവ്വാഴ്​ച രാത്രിയോടെയാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlipkartSoftBankmalayalam newsWallmart
News Summary - SoftBank confirms selling 'entire stake' in Flipkart to Walmart-Business news
Next Story