Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആർ.ബി.​െഎയെ...

ആർ.ബി.​െഎയെ വിമർശിച്ച്​ ആർ.എസ്​.എസ്​ നേതാവ്​

text_fields
bookmark_border
swaminath gurumoorthy-business news
cancel

ന്യൂഡൽഹി: സാമ്പത്തിക രംഗത്തെ പ്രശ്​നങ്ങൾക്ക്​ ആർ.ബി.​െഎയെ വിമർശിച്ച്​ ആർ.എസ്​.എസ്​ നേതാവ്​ എസ്​.ഗുരുമൂർത്തി. 9.6 ലക്ഷം കോടിയാണ്​ ആർ.ബി.​െഎയുടെ കരുതൽ ധനശേഖരം. ലോകത്ത്​ മറ്റൊരു കേന്ദ്രബാങ്കും ഇത്രയും തുക കരുതൽ ധനമായി സൂക്ഷിക്കാറില്ലെന്നും ​ബോർഡംഗം കൂടിയായ​ ഗുരുമൂർത്തി കുറ്റപ്പെടുത്തി.

2009 മുതൽ 2014 വരെയായിരുന്നു കിട്ടാകടങ്ങൾ കൂടുതൽ ഉണ്ടായിരുന്നത്​. അന്ന്​ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ആർ.ബി.​െഎ തയാറായില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിലല്ല ബാങ്കുകളിൽ കിട്ടാകടം പെരുകിയതെന്നും ഗുരുമൂർത്തി പറഞ്ഞു. അമേരിക്കയെ പിന്തുടരാതെ ജപ്പാനിലെ സമ്പദ്​വ്യവസ്ഥയെയാണ്​ ഇന്ത്യ മാതൃകയാക്കേണ്ടതെന്നും ഗുരുമൂർത്തി പറഞ്ഞു​.

അമേരിക്കയിലെ വ്യവസായികൾ പണത്തിനായി വിപണികളെ ആശ്രയിക്കു​േമ്പാൾ ഇന്ത്യയിൽ ബാങ്കുകളെയാണ്​ ആശ്രയിക്കുന്നത്​. ആർ.ബി.​െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പ്രശ്​നങ്ങളിൽ ആശങ്കയുണ്ടെന്നും ഗുരുമൂർത്തി വ്യക്​തമാക്കി.

ആർ.ബി.​െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പ്രശ്​നങ്ങൾ സമവായത്തിലെത്തുന്നതിനിടെയാണ്​ ഗുരുമൂർത്തിയു​ടെ പ്രസ്​താവന. നേരത്തെ ഗുരുമൂർത്തിയെ ആർ.ബി.​െഎ ബോർഡിലേക്ക്​ കൊണ്ടുവന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbicentral bankworld newsmalayalam newsSwaminathan Gurumurthy
News Summary - slams RBI policies ahead of board meet-Business news
Next Story