Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഫേസ്​ബുക്കിന്​...

ഫേസ്​ബുക്കിന്​ പിന്നാലെ ജിയോയിൽ വമ്പൻ നിക്ഷേപവുമായി സിൽവർ ലേക്ക്​

text_fields
bookmark_border
ഫേസ്​ബുക്കിന്​ പിന്നാലെ ജിയോയിൽ വമ്പൻ നിക്ഷേപവുമായി സിൽവർ ലേക്ക്​
cancel

ന്യൂഡൽഹി: ഫേസ്​ബുക്കിന്​ പിന്നാലെ റിലയൻസ്​ ജിയോയിൽ വൻ നിക്ഷേപവുമായി അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക്​. 5,655 കോടിയാണ്​ മുകേഷ്​ അംബാനിയുടെ ഉടമസ്​ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​ ജിയോ പ്ലാറ്റ്​ഫോമിൽ സിൽവർ ലേക്ക്​ നിക്ഷേപം നടത്തിയിരിക്കുന്നത്​. ഇതോടെ 1.15 ശതമാനം ജിയോ ഓഹരി ഇവർക്ക്​ ലഭിക്കും.

നേരത്തേ ഫേസ്​ബുക്ക്​ ജിയോ പ്ലാറ്റ്​ഫോമിൽ നിക്ഷേപം നടത്തിയിരുന്നു. 43,574 കോടി രൂപയാണ്​ ഫേസ്​ബുക്ക്​ നിക്ഷേപിച്ചത്​. ജിയോ പ്ലാറ്റ്​ഫോമിൽ സിൽവർ ലേക്ക്​ നിക്ഷേപിച്ചതോടെ ജിയോയുടെ മൂല്യം 4.90 ലക്ഷം കോടി രൂപയായും എൻറർപ്രൈസ്​ മൂല്യം 5.15 ലക്ഷം കോടി രൂപയുമാകും. 

ജിയോയുടെ ഏറ്റവും മൂല്യമുള്ള പങ്കാളികളിൽ ഒന്നായി സിൽവർ ലേക്ക്​ മാറിയതിൽ സന്തോഷമുണ്ടെന്ന്​ റിലയൻസ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ മുകേഷ്​ അംബാനി പറഞ്ഞു. ഇന്ത്യൻ ഡിജിറ്റൽ ഇക്കോസിസ്​റ്റം വളരുന്നതിൽ എല്ലാ ഇന്ത്യക്കാർക്കും അതിൻെറ പ്രയോജനം ലഭിക്കും. ആഗോളതലത്തിൽ മുൻനിര റെക്കോർഡുള്ള കമ്പനിയാണ്​ സിൽവർ ലേക്ക്​. ടെക്​നോളജി, ഫിനാൻസ്​ എന്നിവയിൽ സിൽവർ ലേക്ക്​ മുൻപന്തിയിലാണുള്ളതെന്നും ആഗോള ടെക്​നോളജി ഭീമൻമാരായി പങ്കാളിത്തം സ്​ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു. ​

ടെക്​നോളജി മേഖലയിലെ പ്രമുഖ നിക്ഷേപകരാണ്​ സിൽവർ ലേക്ക്​. ആലിബാബ, എയർ ബിഎൻബി, ആൻഡ്​ ഫിനാൻഷ്യൽ, ഡെൽ ടെക്​നോളജീസ്​, ട്വിറ്റർ തുടങ്ങിയ ആഗോള സാ​ങ്കേതിക ഭീമൻമാർ നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനികയാണ്​ സിൽവർ ലേക്ക്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsinvestmentmalayalam newsSilver LakeReliance Jio Platforms
News Summary - Silver Lake to Invest Rs 5,656 cr in Reliance Jio Platforms -Business news
Next Story