ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന ഇ.പി.എഫ് വിഹിതം വര്‍ധിപ്പിക്കുന്നു
text_fieldsന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന ഇ.പി.എഫ് തുകയുടെ പരിധി ഉയര്‍ത്താന്‍ അനുമതി തേടി തൊഴില്‍ മന്ത്രാലയം ഇ.പി.എഫ്.ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍െറ യോഗം വിളിക്കുന്നു. നിലവില്‍ 10 ശതമാനം തുകയാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത്. ഇത് 15 ശതമാനമായി ഉയര്‍ത്താനാണ് നീക്കം.
ഓഹരി വിപണിയില്‍നിന്നുള്ള നേട്ടം ഉയര്‍ന്നതാണെന്ന് തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. വിഹിതം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തൊഴിലാളി യൂനിയനുകളുമായും തൊഴിലുടമകളുമായും സംസ്ഥാന സര്‍ക്കാറുകളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ.പി.എഫ്.ഒയിലും ഇ.എസ്.ഐയിലും കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒറ്റ ഫോറം മാത്രം ഇനി പൂരിപ്പിച്ചാല്‍ മതിയാകും. പേപ്പര്‍ ജോലികള്‍ കുറക്കുന്നതിന്‍െറ ഭാഗമായാണ് നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
