രൂപക്ക് പിന്നാലെ ഒാഹരി വിപണിയും വീണു
text_fieldsമുംബൈ: രൂപയുടെ മൂല്യമിടിഞ്ഞതിന് പിന്നാലെ ഒാഹരി വിപണിയിലും തകർച്ച. സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ചയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 139.61പോയിൻറ് നഷ്ടം രേഖപ്പെടുത്തി 38,018.31ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 43.35 പോയിൻറ് നഷ്ടത്തോടെ 11,476.95ൽ ക്ലോസ് ചെയ്തു.
ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി ഇൻഫ്രാടെൽ, ഭാരതി എയർടെൽ എന്നിവയുടെ ഒാഹരികളാണ് നിഫ്റ്റിയിൽ വൻ നഷ്ടം രേഖപ്പെടുത്തിയത്. എഫ്.എം.സി.ജി, ഹിന്ദുസ്ഥാൻ യുണിലിവർ പോലുള്ള ഒാഹരികൾ 2.8 ശതമാനം നഷ്ടം രേഖപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഒാഹരികളും തകർച്ചയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 71.80ത്തിലേക്ക് താഴ്ന്നതോടെയാണ് ഒാഹരി വിപണിയിലും തകർച്ച ഉണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
