കൊറോണയിൽ വിറച്ച് ഓഹരി വിപണി; നാല് ദിവസത്തിനിടെ ബോംബെ സൂചിക 1400 പോയിൻറ് ഇടിഞ്ഞു
text_fieldsമുംബൈ: ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധ ഇന്ത്യൻ ഓഹരി വിപണികളെ പ്രതിസന്ധിയിലാക്കുന്നു. നാല് ദിവസത്ത ിനിടെ ബോംബെ സൂചിക സെൻസെക്സിൽ 1400 പോയിൻറിെൻറ നഷ്ടമാണ് രേഖപ്പെടുത്തിയത്. ദേശീയ സൂചിക നിഫ്റ്റി 11,700 പോയിൻറിന് താഴെ പോകുന്നതിനും കൊറോണ കാരണമായി. 392 പോയിൻറിെൻറ നഷ്ടമാണ് സെൻസെക്സിൽ ഇന്ന് രേഖപ്പെടുത്തിയത്. നിഫ്റ്റി 119 പോയിൻറും ഇടിഞ്ഞു.
സൺഫാർമ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഇൻഫോസിസ് എന്നീ കമ്പനികളാണ് നിഫ്റ്റിയിൽ നഷ്ടം രേഖപ്പെടുത്തിയത്. യെസ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, എസ്.ബി.ഐ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്.സി.എൽ എന്നീ കമ്പനികൾ എൻ.എസ്.ഇയിൽ നേട്ടം രേഖപ്പെടുത്തി.
സെക്ടറുകളിൽ ഓട്ടോ രണ്ട് ശതമാനത്തിെൻറ നഷ്ടം രേഖപ്പെടുത്തി. ഊർജം, ഇൻഫ്രാ, ഐ.ടി, ഫാർമ തുടങ്ങിയ സെക്ടറുകളിലും നഷ്ടം രേഖപ്പെടുത്തി.