മേയ് 30നും 31നും എസ്.ബി.െഎ തൊഴിലാളികൾ പണിമുടക്കും
text_fieldsന്യൂഡൽഹി: വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്കിന് ആഹ്വാനംചെയ്ത മേയ് 30, 31 തീയതികളിൽ ബാങ്ക് സേവനങ്ങൾ മുടങ്ങിയേക്കുമെന്ന് എസ്.ബി.െഎ. ശമ്പളവർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് െതാഴിലാളി സംഘടനകളുടെ പൊതുവേദിയായ യുൈനറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.എ) രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബാങ്ക് ജീവനക്കാർക്ക് ശമ്പളവർധന രണ്ടുശതമാനം മതിയെന്നതുൾപ്പെടെ നിർദേശങ്ങൾക്കെതിരെയാണ് എല്ലാ പൊതുമേഖല ബാങ്കുകളിലെയും തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്. ഇൗ രണ്ടു ദിവസങ്ങളിലെ പണിമുടക്ക് സേവനങ്ങളെ ബാധിക്കുമെന്ന് ബാങ്ക് ഒാഫ് ബറോഡ, കനറാ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് തുടങ്ങിയ ബാങ്കുകളും ഇടപാടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
