തകർന്നടിഞ്ഞു; തിരിച്ചു കയറി, ഒടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു
text_fieldsമുംബൈ: അദ്ഭുതങ്ങളൊന്നും ഉണ്ടായില്ല, ഇന്ത്യൻ ഓഹരി വിപണികൾ പ്രതീക്ഷിച്ചത് പോലെ നഷ്ടത്തിൽ വ്യാപാരം അവസാനി പ്പിച്ചു. ബുധനാഴ്ച ബോംബെ സൂചിക സെൻസെക്സ് 214.22 പോയിൻറ് നഷ്ടത്തോടെ 38,409.48ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 49 പോയിൻറ് തകർച്ചയോടെ 11,254.20 പോയിൻറിൽ ക്ലോസ് ചെയ്തു.
ഒരു ഘട്ടത്തിൽ സെൻസെക്സ് 778 പോയിൻറ് ഇടിഞ്ഞ് 37,846ലെത്തിയിരുന്നു. നിഫ്റ്റി 11,100 പോയിൻറിലെത്തുന്നതും ഇന്ന് കണ്ടു. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ലാൻഡ് ബാങ്ക്, എസ്.ബി.ഐ, ഐ.ടി.സി തുടങ്ങിയ കമ്പനി ഓഹരികൾക്ക് വലിയ നഷ്ടം രേഖപ്പെടുത്തി. ഫാർമ ഒഴികെയുള്ള എല്ലാ സെക്ടറുകളിലും തിരിച്ചടിയുണ്ടായി.
കോവിഡ്-19 സംബന്ധിച്ച ആശങ്കകൾ ഇന്ന് ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടാക്കുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. കോവിഡ്-19ക്ക് പുറമേ യു.എസ് കേന്ദ്രബാങ്കായ ഫെഡ്റിസർവ് പലിശനിരക്കുകൾ കുറച്ചതും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു.
