Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയുടെ മൂല്യമിടിഞ്ഞു;...

രൂപയുടെ മൂല്യമിടിഞ്ഞു; ഒാഹരി വിപണികളിൽ വൻ തകർച്ച

text_fields
bookmark_border
building sensex exchange-business news
cancel

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ തകർച്ച. 800 പോയിൻറ്​ നഷ്​ടത്തോടെയാണ്​ ബോംബെ സൂചിക സെൻസെക്​സ്​ വ്യാഴാഴ്​ച വ്യാപാരം ആരംഭിച്ചത്​. നിഫ്​റ്റിയിലും 242 പോയിൻറി​​​​​​െൻറ നഷ്​ടമുണ്ടായി. പണപ്പെരുപ്പ്​ നിരക്ക്​ ഉയരാനുള്ള സാധ്യതകൾ മുൻനിർത്തി ആർ.ബി.​െഎ കടുത്ത നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ആശങ്ക വിപണിയിലും പ്രതിഫലിച്ചു.

മാരുതി സുസുക്കി, ​െഎ.സി.​െഎ.സി.​െഎ, റിലയൻസ്​, എഷ്യൻ പെയിൻറ്​, മഹീന്ദ്ര&മഹീന്ദ്ര, യെസ്​ ബാങ്ക്​ എന്നിവയാണ്​ ബോംബെ സൂചികയിൽ നഷ്​ടം രേഖപ്പെടുത്തിയ ഒാഹരികൾ. റിലയൻസ്​, ​െഎഷർ മോ​േട്ടാഴ്​സ്​, ടെക്​ മഹീന്ദ്ര, ടി.സി.എസ്​, ഏഷ്യൻ പെയിൻറ്​ എന്നി കമ്പനികളാണ്​ നിഫ്​റ്റിയിൽ നഷ്​ടം രേഖപ്പെടുത്തിയത്​.​

ക്രൂഡ്​ ഒായിൽ വില വ്യാഴാഴ്​ച ബാരലിന്​ 86 ഡോളറിലെത്തിയിരുന്നു. ഇന്ധനവില ഇനിയും കൂടാനാണ്​ സാധ്യത. ഇക്കാര്യം വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്​. ഇന്ത്യൻ വിപണികളിൽ നിന്ന്​ വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നുണ്ട്​. അമേരിക്കൻ സമ്പദ്​വ്യവസ്ഥ കരുത്താർജിച്ചതോടെ നിക്ഷേപകർ അവിടെ പണമിറക്കാൻ കൂടുതൽ താൽപര്യം കാണിക്കുകയാണ്​​. ഒക്​ടോബറിൽ ആദ്യ ആഴ്​ച തന്നെ ഏകദേശം 452 കോടി രൂപ മൂല്യം വരുന്ന ഒാഹരികൾ വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞിരുന്നു. വിദേശമൂലധനത്തി​​​​െൻറ പുറത്തേക്കുള്ള ഒഴുക്ക്​ വിപണിയെ പ്രതികൂലമായി ബാധിച്ചു​. സാമ്പത്തിക രംഗത്തെ അമേരിക്കയുടെ ഏകാധിപത്യമായ നടപടികൾ മൂലം ഏഷ്യൻ വിപണികളിലും പ്രതിസന്ധി നേരിടുകയാണ്​​. ഇതും ഇന്ത്യൻ ഒാഹരി വിപണിയെ തളർത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexniftymalayalam newsmalayalam news online
News Summary - Sensex Sinks Over 800 Points-Business news
Next Story