നോട്ടുകളുടെ നിരോധനം; ഒാഹരി വിപണിയെയും ബാധിക്കും
text_fieldsമുംബൈ: 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്രസർക്കാർ തീരുമാനം ഇന്ത്യൻ ഒാഹരി വിപണിയെയും ബാധിക്കുമെന്ന് സൂചന. ഇന്ന് തകർച്ചയൊടെയായിരിക്കും വിപണി വ്യാപാരം ആരംഭിക്കുകയെന്നാണ് വിദ്ഗദർ അഭിപ്രായപ്പെടുന്നു.
40 ശതമാനത്തോളം ഇന്ത്യൻ സാമ്പത്തിക രംഗത്തെയും നിയന്ത്രിക്കുന്നത് ചെറുകിട വ്യവസായ മേഖലയാണ്. ഇൗ മേഖലയിൽ പണം ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകൾ കൂടുതലാണ് ഇതാണ് ഒാഹരി വിപണിയെയും സ്വാധീനിക്കാൻ കാരണം. ഇതിനു പുറമെ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതും ഒാഹരി വിപണിക്ക് നിർണായകമാവും.
ട്രംപാണ് വിജയിക്കുന്നതെങ്കിൽ വിപണിയിൽ ഇടിവ് രേഖപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. സിംഗപ്പുർ ഒാഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 2.8 ശതമാനത്തിെൻറ നഷ്ടമാണ് സിംഗപ്പുർ വിപണിയിൽ രേഖപ്പെടുത്തിയത്.9.15ന് ഇന്ത്യൻ വിപണിയിൽ വ്യാപാരമാരംഭിക്കുേമ്പാൾ ഇക്കാര്യങ്ങൾ വിപണിയെ സ്വാധീനുക്കുമെന്നാണ് സൂചന.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അതിസംേബാധന ചെയ്ത് സംസാരിക്കുേമ്പാഴാണ് 500,1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
