എക്സിറ്റ്പോൾ ഫലങ്ങൾ: ഒാഹരി വിപണിക്കും രൂപക്കും നേട്ടം
text_fieldsമുംബൈ: ഗുജറാത്ത്, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഒാഹരി വിപണിയിൽ നേട്ടം. ബോംബൈ സൂചിക സെൻസെക്സ് 216.27 പോയിൻറ് ഉയർന്ന് 33,462.97ൽ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 81.15 പോയിൻറിെൻറ നേട്ടത്തോടെ 10,333.25ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ്, മെറ്റൽ ഒാഹരികളുടെ കുതിപ്പാണ് ബോംബൈ സൂചികക്ക് കരുത്തായത്. വേദാന്ത 4.5 ശതമാനത്തിലും ഹിൻഡാൽകോ 2.5 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ് ഒാഹരികളിൽ യെസ് ബാങ്കിെൻറ മൂല്യം 4 ശതമാനം ഉയർന്നു. എച്ച്.ഡി.എഫ്.സി 2 ശതമാനം നേട്ടം രേഖപ്പെടുത്തി.
അതേ സമയം, രൂപയുടെ മൂല്യവും ഉയർന്നിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം 64.01 ആണ്. കഴിഞ്ഞ ദിവസം ഇത് 64.34 ആയിരുന്നു. ഗുജറാത്തിലേക്കും ഹിമാചലിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ വോെട്ടണ്ണൽ തിങ്കളാഴ്ച നടക്കാനിരിക്കുകയാണ്. വോെട്ടണ്ണലിന് മുന്നോടിയായി പുറത്തുവന്ന എക്സിറ്റ്പോളുകളെല്ലാം ബി.ജെ.പിയുടെ വിജയമാണ് പ്രവചിച്ചത്. ഇത് വിപണിയെ ഗുണപരമായി സ്വാധീനിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
