Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയു.എസ്​ വ്യോമാക്രമണം:...

യു.എസ്​ വ്യോമാക്രമണം: ഓഹരി വിപണികളും ഇടിഞ്ഞു

text_fields
bookmark_border
യു.എസ്​ വ്യോമാക്രമണം: ഓഹരി വിപണികളും ഇടിഞ്ഞു
cancel

മുംബൈ: യു.എസ്​ വ്യോമാക്രമണത്തിൽ ഇറാൻ കമാൻഡർ കൊല്ലപ്പെട്ടതിനെ തുടർന്ന്​ ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ്​. നിഫ്​റ്റി 0.35 ശതമാനം നഷ്​ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. സെൻസെക്​സിലും 0.28 ശതമാനം നഷ്​ടം രേഖപ്പെടുത്തി.

ഓയിൽ റിഫൈനറി, റീടെയിൽ, ടെലികോം തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ്​ ഇടിഞ്ഞത്​. റിലയൻസ്​ ഇൻഡസ്​ട്രീസ്​ 0.7 ശതമാനം നഷ്​ടം രേഖപ്പെടുത്തി. ഒ.എൻ.ജി.സി, ഗെയിൽ തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടെ ഒാഹരികൾ 2.4 ശതമാനം ഇടിഞ്ഞു. വിവിധ വിമാന കമ്പനികളുടെ ഓഹരികളും താഴ്​ന്നിട്ടുണ്ട്​.

സെപ്​റ്റംബർ 17ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന​ നിലയിലാണ്​ എണ്ണവിലയിപ്പോൾ. 2.88 ശതമാനം വർധനയോടെ ബാരലിന്​ 68.16 ഡോളറാണ്​ അന്താരാഷ്​ട്ര വിപണിയിലെ എണ്ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 0.26 ശതമാനം ഇടിഞ്ഞ്​ 71.55 രൂപയാണ്​ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexniftyUS-IRAN attack
News Summary - Sensex, Nifty Slip-Business news
Next Story