ഓഹരി വിപണി റെക്കോർഡ്​ ഉയരത്തിൽ

10:23 AM
13/01/2020
sensex

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 269.11 പോയിൻറ്​ ഉയർന്ന്​ 41,868.83ൽ വ്യാപരം തുടങ്ങി. ദേശീയ സൂചിക നിഫ്​റ്റി 76.65 പോയിൻറ്​ ഉയർന്ന്​ റെക്കോർഡ്​ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഐ.ടി, മെറ്റൽ, ഫാർമ ഓഹരികളാണ്​ വിപണിക്ക്​ കരുത്തായത്​. ഏഷ്യൻ സൂചികകൾ നേട്ടമുണ്ടാക്കിയത്​ ഇന്ത്യൻ വിപണിക്കും ഗുണകരമായ.

നിഫ്​റ്റിയിൽ ടാറ്റ സ്​റ്റീൽ, വിപ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക്​, ഇൻഡസ്​ലാൻഡ്​ ബാങ്ക്​, ബജാജ്​ ഫിനാൻസ്​, സൺഫാർമ, അവന്യു സൂപ്പർമാർക്കറ്റ്​ എന്നിവയാണ്​ നേട്ടമുണ്ടാക്കിയ ഓഹരികൾ. യെസ്​ ബാങ്ക്​, ടാറ്റമോ​ട്ടോഴ്​സ്​, ​ഡോ.റെഡ്ഡി ലാബ്​ എന്നിവ നഷ്​ടത്തിലാണ്​. 


ഉപഭോക്​തൃ പണപ്പെരുപ്പത്തെ സംബന്ധിച്ച റിപ്പോർട്ട്​ പുറത്ത്​ വരാനിരിക്കെയാണ്​ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയത്​. പണപ്പെരുപ്പ റിപ്പോർട്ടിനനുസരിച്ചായിരിക്കും ഭാവിയിലെ സാമ്പത്തിക നയം സംബന്ധിച്ച്​ തീരുമാനമുണ്ടാവുക.

Loading...
COMMENTS