ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

11:39 AM
14/09/2018
bse-sensex

മുംബൈ: രൂപയുടെ മൂല്യതകർച്ചയും ഇന്ധനവില വർധനവും മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ ഒാഹരി വിപണി വെള്ളിയാഴ്​ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്​സ്​ 200 പോയിൻറ്​ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. നിഫ്​റ്റി നേട്ടത്തോടെ 11,400 പോയിൻറിലാണ്​ വ്യാപാരം നടത്തുന്നത്​. 

ബാങ്ക്​, മെറ്റൽ, ഫാർമ, ഒാ​േട്ടാ ഒാഹരികളാണ്​ നേട്ടമുണ്ടാക്കി. നിഫ്​റ്റി മിഡ്​ക്യാപ്​ ഒാഹരികൾ ഏകദേശം ഒരു ശതമാനം നേട്ടമാണ്​ ഉണ്ടാക്കിയത്​. ഡോളറിനെതിരായ വിനിമയത്തിൽ രൂപ നേട്ടമുണ്ടാക്കിയതും ഒാഹരി വിപണിക്ക്​ കരുത്തായി.

പവർ ഗ്രിഡ്​്, ​മാരുതി സുസുകി, യെസ്​ ബാങ്ക്​, വേദാന്ത തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ ടെക്​ മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്​, ടി.സി.എസ്​ എന്നിവ നഷ്​ടം രേഖപ്പെടുത്തി.

Loading...
COMMENTS