കേന്ദ്രബജറ്റ്: തകർന്നടിഞ്ഞ് ഒാഹരി വിപണി
text_fieldsമുംബൈ: ഒാഹരിവിപണിയിൽ കേന്ദ്ര ബജറ്റിെൻറ പ്രതികൂല പ്രകമ്പനം വെള്ളിയാഴ്ചയും തുടർന്നു. കനത്ത ഇടിവാണ് രാജ്യത്തെ രണ്ടു പ്രധാന സൂചികകളിലും വെള്ളിയാഴ്ച ഉണ്ടായത്. സെൻസെക്സ് 840 പോയൻറും നിഫ്റ്റി 256.30 പോയൻറും താഴ്ന്നു. രണ്ടര വർഷത്തിനിടെ ഒറ്റദിവസമുണ്ടാവുന്ന ഏറ്റവും കനത്ത ഇടിവാണിത്. ഒാഹരികളുടെ മൂല്യത്തിൽ നാലരലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്.
ഒാഹരികളിൽനിന്നുള്ള ദീർഘകാല മൂലധന നേട്ടത്തിന് പുതിയ നികുതി ചുമത്തിയതാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ഒരുവർഷം കൈവശംവെച്ച ഒാഹരി വിൽക്കുേമ്പാഴുള്ള ലാഭത്തിന് ഇതുവരെ നികുതിയുണ്ടായിരുന്നില്ല. എന്നാൽ, പുതിയ ബജറ്റിൽ ഒരുലക്ഷം രൂപക്ക് മുകളിലാണ് ലാഭമെങ്കിൽ 10 ശതമാനം നികുതി നൽകണം. ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽനിന്നുള്ള ലാഭത്തിനും 10 ശതമാനം നികുതി ചുമത്തി.
ഇതിനു പുറമെ വൻ കടബാധ്യത ഇന്ത്യയുടെ റാങ്ക് ഉയർത്തുന്നതിന് തടസ്സമാകുന്നതായി ചൂണ്ടിക്കാട്ടിയ ഫിച്ച് റേറ്റിങ്സ് റിപ്പോർട്ടും വെള്ളിയാഴ്ച ഇടപാടുകാരെ സ്വാധീനിച്ചു. ധനകമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 3.5 ശതമാനമാവുമെന്നും ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞിരുന്നു.
നിേക്ഷപകർ വലിയതോതിൽ ഒാഹരി വിറ്റൊഴിച്ചു. സെൻസെക്സ് 35,066.75ലും നിഫ്റ്റി 10,760ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഒാേട്ടാ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, എച്ച്.ഡി.എഫ്.സി തുടങ്ങിയവക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
