Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരഹസ്യവിവരങ്ങൾ...

രഹസ്യവിവരങ്ങൾ ചോർത്തൽ: 30 സ്ഥാപനങ്ങളിൽ സെബി റെയ്​ഡ്​

text_fields
bookmark_border
sebioffice
cancel

ന്യൂഡൽഹി: ഒാഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​തിരിക്കുന്ന കമ്പനികളെ സംബന്ധിച്ച ചില രഹസ്യ വിവരങ്ങൾ വാട്​സ്​ ആപിലൂടെ ചോർന്ന സംഭവത്തിൽ സെബി കമ്പനികളിൽ റെയ്​ഡ്​ നടത്തി. 30 സ്ഥാപനങ്ങളിലാണ്​ സെബിയുടെ പരിശോധന. ചില രേഖകളും കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും സെബി പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ടെന്നാണ്​ വിവരം. 

വിപണിയിൽ ലിസ്​റ്റ്​ ചെയ്​തിട്ടുള്ള ചില കമ്പനികളുടെ പ്രസിദ്ധീകരിക്കാത്ത വിവരങ്ങൾ വാട്​സ്​ ആപ്​ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിച്ചിരുന്നു. ചില കമ്പനികളുടെ സാമ്പത്തികപാദങ്ങളിലെ ലാഭഫലവും ഇത്തരത്തിൽ പ്രചരിച്ചിട്ടുണ്ട്​. സെബിയുടെ ചില അംഗീകൃത മാർക്കറ്റ്​ റെഗുലേറ്റർമാരും മാർക്കറ്റ്​ അനലിസ്​റ്റുകളുമാണ്​ സംഭവത്തിന്​ പിന്നിലെന്നാണ്​ സംശയം. 

സെബിയുടെ 70 ഉദ്യോഗസ്ഥരാണ്​ റെയ്​ഡുകളിൽ പ​െങ്കടുത്തത്​. രാജ്യത്തെ വിവിധ നഗരങ്ങളിലാണ്​ പരിശോധന നടന്നത്​. ഇതുസംബന്ധിച്ച വിവാദം ഉയർന്നപ്പോൾ തന്നെ അന്വേഷണം നടത്തുമെന്ന്​ സെബി ചെയർമാൻ അജയ്​ ത്യാഗി വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share marketsebimalayalam newsLeaks
News Summary - Sebi conducts 'search and seizure' in WhatsApp leak case-Business news
Next Story