Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടിക്കാലത്തെ...

ജി.എസ്​.ടിക്കാലത്തെ സ്​കൂൾ വിപണി

text_fields
bookmark_border
Bags
cancel

സംസ്​ഥാനത്ത്​ വിദ്യാഭ്യാസ വർഷത്തിന്​ തുടക്കംകുറിക്കാൻ ഇനി മുന്നാഴ്​ച മാത്രം. കടുത്ത ചൂടിലും ഇടക്കിടെയുള്ള വേനൽമഴയിലുമൊക്കെയായി സ്​കൂൾ വിപണി പതുക്കെ സജീവമായി വരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ സജീവത കൈവരിക്കുമെന്ന പ്രതീക്ഷയിലാണ്​ വ്യാപാരികൾ. 

ബാഗും കുടയും നോട്ട്​പുസ്​തകങ്ങളും പഠനോപകരണങ്ങളുമൊക്കെ വാങ്ങാനായി കുടുംബങ്ങൾ എത്തുന്നതോടെ വിപണി കൂടുതൽ സജീവമാകും. ചരക്ക്​ സേവന നികുതി (ജി.എസ്​.ടി) നിലവിൽവന്ന ശേഷമുള്ള ആദ്യ സ്​കൂൾ വിപണിക്കാലമാണിത്​. അതുകൊണ്ടുതന്നെ, ചെറിയ ആശയക്കുഴപ്പങ്ങൾ മിക്ക രംഗത്തുമുണ്ടെന്ന്​ വ്യാപാരികൾ പറയുന്നു. ജി.എസ്​.ടിയു​െട നിരക്കുകൾ രൂപവത്​കരിച്ച ആദ്യഘട്ടത്തിൽ സ്​കൂൾ ബാഗിനും മറ്റും 28ശതമാനവും നോട്ട്​ബുക്കുകൾക്ക്​ 18 ശതമാനവും കളറിങ്​​ ബുക്കുകൾക്ക്​ 12 ശതമാനവുമാണ്​ നികുതി നിരക്ക്​ നിശ്ചയിച്ചിരുന്നത്​.

എന്നാൽ, ഇത്​ കുടുംബങ്ങൾക്ക്​ കനത്ത ഭാരമാകുമെന്ന വിമർശനത്തെ തുടർന്ന്​ ആദ്യ അവലോകന യോഗത്തിൽതന്നെ നിരക്കുകൾ കുറച്ചു. ഇതനുസരിച്ച്​ സ്​കൂൾ ബാഗുകൾക്ക്​ 28ൽനിന്ന്​ 18 ശതമാനമായും നോട്ട്​ബുക്കിന്​​ 12 ശതമാനമായും ഇളവ്​ വരുത്തി. കളറിങ്​​ ബുക്കുകളുടെ ജി.എസ്​.ടി എടുത്തുകളയുകയും ചെയ്​തു. മുതിർന്ന വിദ്യാർഥികൾക്ക്​ ഇപ്പോൾ അനിവാര്യ പഠനോപകരണമായി മാറിയിരിക്കുന്ന കമ്പ്യൂട്ടർ പ്രിൻററുകളുടെ നികുതിയും 28 ശതമാനമായാണ്​ ആദ്യം നിശ്ചയിച്ചിരുന്നത്​. ഇതും പിന്നീട്​ 18 ശതമാനമായി കുറച്ചു. 

അതേസമയം, ബാഗുകൾ അടക്കമുള്ളവക്ക്​ നേരത്തേ 14 ശതമാനമായിരുന്ന വിൽപന നികുതിയാണ്​ ഇളവിന്​ ശേഷവും 18 ശതമാനത്തിൽ നിൽക്കുന്നതെന്ന്​ വിമർശനമുണ്ട്​. വർഷന്തോറുമുള്ള സ്വാഭാവിക വിലക്കയറ്റത്തിനൊപ്പം ഇൗ നികുതിവർധനകൂടിയാകു​േമ്പാൾ ഇടത്തരം കുടുംബങ്ങളുടെ വിദ്യാഭ്യാസ ബജറ്റ്​ തെറ്റും. 

കൈത്തറിക്കും ഉണർവ്
മുൻ കൊല്ലങ്ങളിൽനിന്ന്​ വ്യത്യസ്​തമായി വിദ്യാലയ വർഷാരംഭം കൈത്തറി മേഖലക്കും ഉണർവി​െൻറ കാലമാണ്​. ഗവ. സ്​കൂളുകളിലെ ഏഴാംതരം വരെയുള്ള വിദ്യാർഥികൾക്ക്​ സർക്കാറി​​െൻറ ആഭിമുഖ്യത്തിൽ കൈത്തറി യൂനിഫോമുകൾ നൽകുന്ന പദ്ധതിയാണ്​ കാരണം​. മറ്റ്​ സംസ്​ഥാനങ്ങളിലും ഇത്തരം യൂനിഫോം വിതരണ പദ്ധതിയുണ്ടെങ്കിലും പൂർണമായി കൈത്തറിത്തുണി കൊണ്ടുള്ള യൂനിഫോം വിതരണം ചെയ്യുന്ന ഏക സംസ്​ഥാനം കേരളമാണ്​. മറ്റ്​ സംസ്​ഥാനങ്ങളിൽ മിൽ തുണിയാണ്​ യൂനിഫോമായി നൽകുന്നത്​. ഗവ. സ്​കൂളുകള​ിലെ നാലരലക്ഷം വിദ്യാർഥികൾക്കാണ്​ ഇത്തരത്തിൽ കൈത്തറി യൂനിഫോം നൽകുന്നത്​. 

ഇത്രയും വിദ്യാർഥികൾക്ക്​ ആവശ്യമായ ഷർട്ട്​, സ്​​േകർട്ട്​, സ്യൂട്ടിങ്​​ എന്നിവ ​തയ്​ക്കുന്നതിനായി 23 ലക്ഷം മീറ്റർ തുണി വേണ്ടിവരുമെന്നാണ്​ കണക്ക്​. എന്നാൽ, യൂനിഫോം ആവശ്യത്തിനായി 33ലക്ഷം മീറ്റർ തുണി തയാറായിക്കഴിഞ്ഞതായി കൈത്തറി മേഖലയിൽനിന്നുള്ളവർ വിശദീകരിക്കുന്നു. സ്​കൂളുകളിൽനിന്ന്​ കിട്ടുന്ന യൂനിഫോം തുണി കൂടാതെ, അധികവസ്​ത്രങ്ങൾക്കായി രക്ഷിതാക്കൾ സ്വന്തംനിലക്ക്​ തുണി വാങ്ങുന്നതുകൂടി മുന്നിൽകണ്ടാണിത്​. 

നിലവിൽ 4000 പേരാണ്​ കൈത്തറി രംഗത്തെ സംരംഭകർ. മുപ്പതിനായിരത്തിലധികംപേർ ഇൗ രംഗംകൊണ്ട്​ ഉപജീവനം നടത്തുന്നുണ്ട്​. വരുംവർഷങ്ങളിൽ കൈത്തറി യൂനിഫോം പദ്ധതി എയ്​ഡഡ്​ സ്​കൂളുകളിലേക്ക്​ കൂടി വ്യാപിപ്പിച്ചാൽ 6000 മുതൽ 7500 സംരംഭകർക്ക്​ വരെ ഇൗ രംഗത്ത്​ സാധ്യതകളുണ്ടെന്നാണ്​ വിലയിരുത്തൽ. തൊഴിൽ സാധ്യതയും ഇരട്ടിയാകും. സ്​കൂൾ യൂനിഫോം വിതരണ പദ്ധതി, ഒാണക്കാല വിൽപന തുടങ്ങിയവയെല്ലാം ചേർത്താൽ ഇൗരംഗത്തെ ഒാരോരുത്തർക്കും പ്രതിവർഷം 300 ദിവസം ജോലി എന്ന ലക്ഷ്യവും കൈവരിക്കാനാകും. 

സ്​കൂളുകളും വിപണി
സ്​കൂൾ വിപണിയുടെ സാധ്യതകൾ പരാമാവധി പ്ര​േയാജനപ്പെടുത്താൻ എയ്​ഡഡ്​, അൺ എയ്​ഡഡ്​ സ്​കൂളുകളും രംഗത്ത്​. തങ്ങളുടെ വിദ്യാർഥികൾക്കുള്ള യൂനിഫോം, ഷൂസ്​, ബാഗ്​ തുടങ്ങിയവ സ്വന്തംനിലക്ക്​ വിൽപനക്ക്​ എത്തിച്ചാണ്​ സ്​കൂളുകൾ പതിവുപോലെ രംഗത്തിറങ്ങിയിരിക്കുന്നത്​. കെ.ജി വിദ്യാർഥികളുടെ മുതൽ മുകളിലേക്കുള്ള മുഴുവൻപേരുടെയും യൂനിഫോം തുണി വിൽപന മുതൽ തയ്യൽ കരാർവരെ സ്​കൂളുകളുടെ മേൽനോട്ടത്തിലാണ്​ നടക്കുന്നത്​. ഒാരോരുത്തരും ചുരുങ്ങിയത്​ രണ്ട്​ സെറ്റ്​ യൂനിഫോം വാങ്ങണമെന്ന്​ നിർബന്ധം പിടിക്കുന്നുമുണ്ട് പല സ്​കൂളുകളും​. സ്​കൂൾ ഷൂസ്​ വിൽപനരംഗത്തുള്ള പ്രമുഖ കമ്പനികളുമായി കൈകോർത്ത്​ പാദരക്ഷാ വിൽപനയും സജീവം. ഒാരോ കൂട്ടിയിൽനിന്ന്​ മൂവായിരത്തിലധികം രൂപയാണ്​ സ്​കൂളുകൾ യൂനിഫോമിനായി ഇൗടാക്കുന്നത്​​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school marketmalayalam newsGST Year
News Summary - School Market in GST Year -Business News
Next Story