Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right‘മുങ്ങൽ’ വിദഗ്​ധരെ...

‘മുങ്ങൽ’ വിദഗ്​ധരെ പിടിക്കാൻ പി.എൻ.ബി ഡിറ്റക്​ടീവുകളെ ഇറക്കുന്നു

text_fields
bookmark_border
‘മുങ്ങൽ’ വിദഗ്​ധരെ പിടിക്കാൻ പി.എൻ.ബി ഡിറ്റക്​ടീവുകളെ ഇറക്കുന്നു
cancel

ന്യൂഡൽഹി: ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന്​ പി.എൻ.ബിക്ക്​ തോന്നിത്തുടങ്ങി. വാങ്ങിക്കൊണ്ടുപോയവർ പിന്നെ പടി ചവിട്ടുന്നില്ല. കിട്ടാക്കടം കയറിക്കയറി എത്തിയത്​ 57,519 കോടിയിൽ. അവസാനം അറ്റകൈ പ്രയോഗിക്കുകയാണ്​. പണമെടുത്ത്​ മുങ്ങിയവരെ പിടിക്കാൻ സ്വകാര്യ കുറ്റാന്വേഷകരെ (ഡിറ്റക്​ടീവുകൾ) നിയോഗിക്കുന്നു. 

അവർക്കായി പഞ്ചാബ്​ നാഷനൽ ബാങ്ക്​ ബുധനാഴ്​ച അപേക്ഷ ക്ഷണിച്ചു. മേയ്​ അഞ്ചിനകം ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കാനാണ്​​ ബാങ്കി​​െൻറ ആവശ്യം. എല്ലാതരത്തിലുള്ള കിട്ടാക്കടങ്ങളും തരം തിരിക്കും. 

തുടർന്ന്​ പണമെടുത്ത്​ മുങ്ങിയവർ, ജാമ്യം നിന്നവർ, പണയം നൽകിയവർ, ഇവരുടെ ബന്ധുക്കൾ  തുടങ്ങിയവരെ കണ്ടെത്താൻ ഡിറ്റക്​ടീവുകളെ ഏൽപിക്കുമെന്ന്​ ബാങ്ക്​ അധികൃതർ പറഞ്ഞു. ഇവരെപ്പറ്റിയുള്ള ഏറ്റവും പുതിയതും സമഗ്രവുമായ വിവരങ്ങൾ​  അന്വേഷണ ഏജൻസികൾ 60 ദിവസത്തിനകം സമർപ്പിക്കണം. 

ആവശ്യമെങ്കിൽ ഏജൻസികൾക്ക്​ 30 ദിവസംകൂടി നൽകുമെന്നും ബാങ്ക്​ വ്യക്​തമാക്കുന്നു. സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യക്കു പിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണ്​ പി.എൻ.ബി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPNBdetective agencies
News Summary - Scam-hit PNB to hire services of detective agencies- Business news
Next Story