എസ്.ബി.ടി െചക്ക് ബുക്ക് കാലാവധി നാളെ അവസാനിക്കും
text_fieldsതൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ (എസ്.ബി.ടി) ഉൾപ്പെടെ എസ്.ബി.െഎയിൽ ലയിപ്പിച്ച ആറ് ബാങ്കുകളുടെ പഴയ ചെക്ക് ബുക്കിെൻറ കാലാവധി ഞായറാഴ്ച അവസാനിക്കും. നേരത്തെ സെപ്റ്റംബർ 30ന് അവസാനിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. സമയം നീട്ടിനൽകുകയായിരുന്നു.
എസ്.ബി.ടിക്കു പുറമെ സ്റ്റേറ്റ് ബാങ്ക് ഒാഫ് പട്യാല, മൈസൂർ, ബിക്കാനിർ ആൻഡ് ജയ്പുർ, ൈഹദരാബാദ് എന്നീ അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കുമാണ് കഴിഞ്ഞ ഏപ്രിൽ ഒന്നിന് എസ്.ബി.െഎയിൽ ലയിപ്പിച്ചത്. പുതിയ െഎ.എഫ്.എസ് കോഡ് സഹിതമുള്ള ചെക്ക് ബുക്കാണ് വിതരണം ചെയ്യുന്നത്. അതേസമയം, പഴയ െഎ.എഫ്.എസ് കോഡ് ഉപയോഗിക്കുന്നത് ഇടപാട് അസാധുവാകാൻ കാരണമാവില്ലെന്ന് എസ്.ബി.െഎ അറിയിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ പുതിയ ചെക്ക് ലീഫ് ഉപയോഗിച്ചുള്ള ഇടപാട് മാത്രമേ അനുവദിക്കുകയുള്ളൂ.
