Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടപാടുകാർ സ്വീകരിക്കാത്ത പലിശ സൂക്ഷിച്ചിട്ടുള്ള അക്കൗണ്ടുവിവരങ്ങൾ വെളിപ്പെടുത്തില്ല –എസ്.ബി.െഎ
text_fieldsbookmark_border
ന്യൂഡൽഹി: മതപരമായ കാരണങ്ങളാൽ ഇടപാടുകാർ സ്വീകരിക്കാത്ത പലിശ സൂക്ഷിച്ചിട്ടുള്ള മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ വിസമ്മതിച്ചു. മതപരമായ കാരണങ്ങളാൽ ഇടപാടുകാർ സ്വീകരിക്കാത്ത പലിശ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുകയാണ് പതിവ്. സാധാരണ ബിസിനസ് ഇടപാടുകളിൽ അത്തരം വിവരങ്ങൾ സൂക്ഷിക്കാറില്ല.
മാത്രമല്ല, ഇത്തരം അക്കൗണ്ടുകളുടെ വിവരങ്ങൾ കണ്ടെത്തുന്നത് ആയാസമേറിയതാണെന്ന് സ്റ്റേറ്റ് ബാങ്ക് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകി. വിവരാവകാശ നിയമത്തിലെ സെക്ഷൻ 7 (9) പ്രകാരമാണ് വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്ക് വിസമ്മതിച്ചത്. ഇൗ സെക്ഷൻ പ്രകാരം ബന്ധപ്പെട്ട രേഖയുടെ സുരക്ഷ ഭീഷണിയിലാക്കുന്ന വിവരങ്ങൾ നൽകേണ്ടതില്ല. മതപരമായ കാരണങ്ങളാൽ ഇടപാടുകാർ സ്വീകരിക്കാത്ത പലിശ സൂക്ഷിച്ചിട്ടുള്ള മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെ എണ്ണവും അവയിലെ പണത്തിെൻറ കണക്കും നൽകാനാവശ്യപ്പെട്ടായിരുന്നു വിവരാവകാശ അപേക്ഷ. 2008ൽ സാമ്പത്തികമേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട രഘുറാം രാജൻ അധ്യക്ഷനായ കമ്മിറ്റി രാജ്യത്ത് പലിശരഹിത ബാങ്കിങ്ങിെൻറ സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story