Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനഷ്​ടത്തിൽ നിന്ന്​...

നഷ്​ടത്തിൽ നിന്ന്​ കരകയറാതെ എസ്​.ബി.​െഎ

text_fields
bookmark_border
sbi-board
cancel

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ എസ്​.ബി.​െഎക്ക്​ 4,876 കോടിയുടെ നഷ്​ടം. ഇതോടെ തുടർച്ചയായി മൂന്ന്​ പാദങ്ങളിലും എസ്​.ബി.​െഎ നഷ്​ടം രേഖപ്പെടുത്തി. കിട്ടാകടം തന്നെയാണ്​ ഇക്കുറിയും ബാങ്കിന്​ തിരിച്ചടിയായത്​. വരുമാനം വർധിച്ചുവെങ്കിലും കിട്ടാകടം കൂടിയതോടെ എസ്​.ബി.​െഎ പ്രതിസന്ധിയിലാവുകയായിരുന്നു.

സാമ്പത്തിക എജൻസികൾ പ്രതീക്ഷിച്ചതിലും കൂടുതലാണ്​ എസ്​.ബി.​െഎക്ക്​ ഇപ്പോഴുണ്ടായിരിക്കുന്ന നഷ്​ടം. തോംസൺ റോയി​േട്ടഴ്​സ്​ ​േ​പാലുള്ള എജൻസികൾ എസ്​.ബി.​െഎക്ക്​ 171 കോടിയുടെ നഷ്​ടമുണ്ടാകുമെന്നാണ്​ പ്രവചിച്ചിരുന്നത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ എസ്​.ബി.​െഎ ലാഭമുണ്ടാക്കിയിരുന്നു.

അതേ സമയം, എസ്​.ബി.​െഎയുടെ വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്​. 2018 ജൂൺ 30ലെ കണക്കുകൾ പ്രകാരം 58,813 കോടിയാണ്​ എസ്​.ബി.​െഎയുടെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത്​ 55,941കോടിയായിരുന്നു. എന്നാൽ, കിട്ടാകടം ബാങ്കിന്​ പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. ഇൗ സാമ്പത്തിക വർഷത്തി​​െൻറ ഒന്നാം പാദത്തിൽ 19,499 കോടിയാണ്​ എസ്​.ബി.​െഎയുടെ കിട്ടാകടം. കഴിഞ്ഞ വർഷം ഇത്​ 9,051 കോടിയായിരുന്നു. എസ്​.ബി.​െഎയുടെ ആകെ വായ്​പയുടെ 10.69 ശതമാനവും കിട്ടാകടമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbimalayalam newsQ1Loss
News Summary - SBI Reports Net Loss Of Rs. 4,876 Crore In April-June-Business news
Next Story