മിനിമം ബാലൻസ് പിഴ 75 ശതമാനം കുറച്ച് എസ്.ബി.െഎ
text_fieldsമുംബൈ: സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇൗടാക്കുന്ന തുക സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ) 75 ശതമാനത്തോളം കുറച്ചു. ഇത് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. മെട്രോ, നഗര ബ്രാഞ്ചുകളിൽ ഇൗയിനത്തിൽ ഇൗടാക്കുന്ന പ്രതിമാസ തുക 50 രൂപയും ജി.എസ്.ടിയുമായിരുന്നു. ഇത് 15 രൂപയും ജി.എസ്.ടിയുമായി കുറച്ചു. 25 കോടി ഉപഭോക്താക്കൾക്ക് തീരുമാനത്തിെൻറ ഗുണം ലഭിക്കും. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ബ്രാഞ്ചുകളിൽ ഇൗയിനത്തിലുള്ള തുക 40 രൂപയിൽനിന്ന് യഥാക്രമം 12, 10 രൂപയാക്കി മാറ്റി.
ജി.എസ്.ടി ചാർജ് പുറമെയാണ്. ഉപഭോക്താക്കളുടെ അഭ്യർഥന പരിഗണിച്ചാണ് നടപടിയെന്ന് എസ്.ബി.െഎ മാനേജിങ് ഡയറക്ടർ പി.കെ. ഗുപ്ത പറഞ്ഞു. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് മിനിമം ബാലൻസ് ആവശ്യമില്ലാത്ത അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറാനുള്ള സൗകര്യവും എസ്.ബി.െഎ ഒരുക്കി. ഇതിന് തുക ഇൗടാക്കില്ല. എസ്.ബി.െഎക്ക് മൊത്തം 41 കോടിയോളം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതിൽ 16 കോടിയും പ്രധാൻമന്ത്രി ജൻധൻ യോജ്ന/ അടിസ്ഥാന സേവിങ്സ്/പെൻഷൻ/സാമൂഹിക സുരക്ഷ പദ്ധതി അക്കൗണ്ടുകളാണ്. ഇതിനൊന്നും മിനിമം ബാലൻസ് നിബന്ധനയില്ല.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
