Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 4:50 AM IST Updated On
date_range 9 April 2018 4:51 AM IST1000 കോടിയുടെ നിഷ്ക്രിയ ആസ്തികൾ വിൽപനക്ക്
text_fieldsbookmark_border
ന്യൂഡൽഹി: 1063 കോടി രൂപ മൂല്യമുള്ള 15 നിഷ്ക്രിയ ആസ്തികൾ പ്രമുഖ പൊതുമേഖല ബാങ്കുകളായ എസ്.ബി.െഎയും പി.എൻ.ബിയും വിൽപനക്കുവെച്ചു. ഇൗ മാസം 20നാണ് ലേലം. ഇതിൽ 848.54 കോടിയുടെ ആസ്തികൾ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെതും അവശേഷിച്ചവ പഞ്ചാബ് നാഷനൽ ബാങ്കിെൻറതുമാണ്.
എസ്.ബി.െഎ ആസ്തികളിൽ സൂറത്ത് ആസ്ഥാനമായുള്ള ഗാർഡൻ സിൽക് മിൽസ് ആണ് ഏറ്റവും മൂല്യമുള്ളത് -225.06 കോടി. ഗുഡ്ഗാവിലെ കോർബ വെസ്റ്റ് പവർ കമ്പനി (124.78 കോടി), മോഡേൺ സ്റ്റീൽസ്, ചണ്ഡിഗഢ് (122.61 കോടി), എസ്.എൻ.എസ് സ്റ്റാർച്, സെക്കന്തരാബാദ് (66.87 കോടി), ലെയ്റ്റ്വിൻഡ് ശ്രീറാം മാനുഫാക്ചറിങ് (64.95 കോടി), യൂനിജുൾസ് ലൈഫ് സയൻസസ് (59.25 കോടി), സ്കാനിയ സ്റ്റീൽസ് ആൻഡ് പവർ (42.42 കോടി), അസ്മിത പേപ്പേഴ്സ് (37.23 കോടി), ഫോറൽ ലാബ്സ് (22.86 കോടി), ജയ്പുർ മെറ്റൽ ആൻഡ് ഇലക്ട്രിക്കൽസ് എന്നിവയാണ് മറ്റുള്ളവ.
പഞ്ചാബ് നാഷനൽ ബാങ്കിനുകീഴിൽ മീറത്തിലെ ശ്രീ സിദ്ധബലി ഇസ്പത് ലിമിറ്റഡ് (165.30 േകാടി) ആണ് കൂടുതൽ മൂല്യം കണക്കാക്കിയത്. ചെെന്നെ ശ്രീ ഗുരുപ്രഭ പവർ ലിമിറ്റഡ് (31.52 കോടി), ധരംനാഥ് ഇൻവെസ്റ്റ്മെൻറ്, മുംബൈ (17.63 കോടി) എന്നിവയടക്കം 214.45 കോടിയുടെതാണ് വിൽപനക്കുവെച്ച നിഷ്ക്രിയ ആസ്തികൾ. 21 പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം 7.33 ലക്ഷം കോടിയാണ്.
ഇതിൽ എസ്.ബി.െഎക്കു മാത്രം രണ്ടുലക്ഷം കോടിയുടെ ബാധ്യതയുണ്ട്. രണ്ടാമതുള്ള പഞ്ചാബ് നാഷനൽ ബാങ്കിന് -55,200 കോടി, ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് ബാങ്ക് ഒാഫ് ഇന്ത്യ -44,542 കോടി, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ -38,047 കോടി എന്നിങ്ങനെയാണ് മറ്റു ബാങ്കുകളുടെ കിട്ടാക്കടം. ബാങ്കുകളെ വലച്ച് കിട്ടാക്കടം പെരുകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നേരത്തെ 2.11 ലക്ഷം കോടി സഹായം പ്രഖ്യാപിച്ചിരുന്നു.
നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ ജാമ്യമില്ലാ വാറൻറ്
രാജ്യത്തെ ഏറ്റവുംവലിയ ബാങ്കുതട്ടിപ്പ് കേസിൽ വജ്രവ്യാപാരി നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. കോടതിയിൽ ഹാജരായി അന്വേഷണ നടപടികളോട് സഹകരിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനെ തുടർന്നാണ് മുംബൈയിലെ പ്രത്യേക സി.ബി.െഎ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 11,400 കോടി തട്ടി മുങ്ങിയ ഇരുവരോടും കോടതിയിൽ ഹാജരാകാൻ ഇ-മെയിലിൽ നിരന്തരം നിർദേശം നൽകിയിരുന്നതായി സി.ബി.െഎ പറഞ്ഞു. എന്നാൽ ബിസിനസ്, ആരോഗ്യപ്രശ്നങ്ങൾ നിരത്തി ഇവർ അവഗണിക്കുകയായിരുന്നു.
കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ് ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിെൻറ മുന്നോടിയായുള്ള പ്രഥമ നടപടിക്രമമായാണ് കണക്കാക്കുന്നത്. നീരവ് മോദി കഴിഞ്ഞ ദിവസം ഹോങ്കോങ്ങിലെത്തിയെന്ന സൂചനകളെ തുടർന്ന് അറസ്റ്റ് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇരുവർക്കും വൻതുക വായ്പ ലഭ്യമാക്കാൻ ഒത്തുകളിച്ച മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യൽ തുടരുകയാണ്. പഞ്ചാബ് നാഷനൽ ബാങ്കിെൻറ മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ച് നൽകിയ ഇൗടുപത്രം ഉപയോഗിച്ചാണ് വിദേശ ബാങ്കുകളിൽനിന്ന് വൻതുക പിൻവലിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥർക്കെതിരെ കേെസടുത്തിട്ടുണ്ട്. ഹോങ്കോങ്ങിൽ ഇരുവരുടെയും ഇടപാടുകളെ സഹായിച്ചെന്ന പരാതിയിൽ അലഹബാദ് ബാങ്കിെൻറ ഹോങ്ക്കോങ് ബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥനെയും അന്വേഷണസംഘം ചോദ്യം ചെയ്തേക്കും.
രാജ്യത്തെ ഞെട്ടിച്ച് പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് കഴിഞ്ഞ ജനുവരിയിലാണ് നീരവ് മോദിയും ചോക്സിയും നാടുവിട്ടത്. വിദേശ ബാങ്കുകളിൽനിന്ന് പണം ഇഷ്ടാനുസരണം പിൻവലിക്കാൻ ഒത്താശചെയ്ത് ബാങ്ക് ഉദ്യോഗസ്ഥർ ഇരുവർക്കും ഇൗടുപത്രങ്ങൾ അനുവദിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കമ്പനിയുടെ ആവശ്യത്തിന് അനുവദിച്ച പണം വഴിമാറ്റിയാണ് തട്ടിപ്പ് നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story