Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബാങ്കുകളിൽ വായ്​പ പലിശ...

ബാങ്കുകളിൽ വായ്​പ പലിശ നിരക്കുകൾ കുറയും

text_fields
bookmark_border
ബാങ്കുകളിൽ വായ്​പ പലിശ നിരക്കുകൾ കുറയും
cancel

മുംബൈ: പുതുവർഷത്തിൽ രാജ്യത്തെ ബാങ്കുകൾ വായ്​പ പലിശ നിരക്കുകൾ കുറക്കാൻ സാധ്യത. ബാങ്കുകളുമായി ബന്ധപ്പെട്ട അധികൃതരാണ്​ ഇത്​ സംബന്ധിച്ച വിവരം പുറത്ത്​ വിട്ടത്​. 

നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ബാങ്കുകളിൽ നിന്ന്​ വായ്​പക എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഭവന–വാഹന വായ്​പകൾക്കായി ഇപ്പോൾ ബാങ്കുകളെ സമീപിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്ന്​ ബാങ്ക്​ അധികൃതർ പറഞ്ഞു . കോർപ്പ​േററ്റ്​ വായ്​പയിലും നോട്ട്​പിൻവലിക്കൽ മൂലം കുറവുണ്ടായതായി ബാങ്കുകൾ സാക്ഷ്യപ്പെടുത്തുന്നു.  ഇയൊരു പശ്​ചാത്തലത്തിലാണ്​ വായ്​പ പലിശ നിരക്കുകൾ കുറക്കാൻ ബാങ്കുകൾ നീക്കം നടത്തുന്നത്​.

നോട്ട്​പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ബാങ്കുകളിൽ വൻതോതിൽ  നിക്ഷേപം എത്തിയിരുന്നു. എന്നാൽ വായ്​പകൾ നൽകുന്നതിൽ വൻകുറവാണ്​​ അനുഭവപ്പെടുന്നത്​​. ഇൗ സാഹചര്യത്തിലാണ്​ എസ്​.ബി.​െഎ ഉൾപ്പടെയുള്ള ബാങ്കുകൾ വായ്​പ പലിശ നിരക്കുകൾ കുറക്കുന്നത്​. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനുള്ള നടപടികൾ  സ്വീകരിക്കുമെന്നും​ ബാങ്കുകൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbicurrency demonitization
News Summary - SBI, other banks may cut lending rates in new year
Next Story