ജിയോ ഫോൺ കച്ചവടത്തിന്​ എസ്​.ബി.​െഎ ഒാഫർ 

  • സ്വ​കാ​ര്യ കു​ത്ത​ക​ക്ക്​ പ​ര​വ​താ​നി വി​രി​ച്ച്​ പൊ​തു​മേ​ഖ​ലാ ബാ​ങ്ക്​ 

തൃ​ശൂ​ർ: ജി​യോ പേ​മ​െൻറ്​ ബാ​ങ്കി​ലെ ജൂ​നി​യ​ർ പ​ങ്കാ​ളി​ത്ത​ത്തി​നു പി​ന്നാ​ലെ റി​ല​യ​ൻ​സി​ന്​ പ​ര​വ​താ​നി വി​രി​ച്ച്​  വീ​ണ്ടും സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ. ജി​യോ ഫോ​ൺ ക​ച്ച​വ​ടം കൊ​ഴു​പ്പി​ക്കാ​നാ​ണ്​ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്.​ബി.​െ​എ രാ​ജ്യ​ത്തെ വ​ൻ​കി​ട സ്വ​കാ​ര്യ കു​ത്ത​ക​ക്ക്​ വി​ടു​പ​ണി ചെ​യ്യു​ന്ന​ത്. ബാ​ങ്ക്​ ഇ​ട​പാ​ടു​കാ​ർ​ക്ക്​ ജി​യോ ഫോ​ൺ വാ​ങ്ങാ​ൻ പ്ര​ത്യേ​ക ഒാ​ഫ​റാ​ണ്​ എ​സ്.​ബി.​െ​എ വാ​ഗ്​​ദാ​നം.  ഇ​രു സ്​​ഥാ​പ​ന​ങ്ങ​ളും ഇ​തി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു.  ഇ​തി​നാ​യി എ​സ്.​ബി.​െ​എ​യു​ടെ ഡി​ജി​റ്റ​ൽ ബാ​ങ്കി​ങ്​ ആ​പ്പ്​ ആ​യ ‘യോ​നോ’ റി​ല​യ​ൻ​സി​​െൻറ ‘മൈ​ജി​യോ’​യു​മാ​യി കൈ​കോ​ർ​ക്കും. 

ജി​യോ പേ​മ​െൻറ്​ ബാ​ങ്കി​ൽ എ​സ്.​ബി.​െ​എ​ക്ക്​ 30 ശ​ത​മാ​നം വി​ഹി​ത​മു​ണ്ട്. രാ​ജ്യ​ത്ത്​ ബാ​ങ്കി​ങ്​ സൗ​ക​ര്യം എ​ത്താ​ത്ത പ്ര​​ദേ​ശ​ങ്ങ​ളി​ൽ റി​യ​ല​ൻ​സി​​െൻറ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ അ​ത്​ എ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ​ങ്കാ​ളി​ത്ത​ത്തി​ന്​ എ​സ്.​ബി.​െ​എ പ​റ​യു​ന്ന ന്യാ​യം. സ​മാ​ന വി​ശ​ദീ​ക​ര​ണ​മാ​ണ്​ ഡി​ജി​റ്റ​ൽ ബ​ന്ധ​​ത്തി​നും ന​ൽ​കു​ന്ന​ത്. ജി​യോ പേ​മ​െൻറ്​ ബാ​ങ്കി​​െൻറ ഭാ​ഗ​മാ​യ​തി​ന്​ എ​സ്.​​ബി.​െ​എ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​ത്​ വ​ക​വെ​ക്കാ​തെ റി​ല​യ​ൻ​സി​​െൻറ​ ഏ​റ്റ​വും പു​തി​യ ഫൈ​ബ​ർ നെ​റ്റ്​​വ​ർ​ക്ക്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ബാ​ങ്കു​ക​ളി​ൽ സ്​​ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ന്നു. ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ ഉ​ൾ​പ്പെ​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പ്​ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ്​ അ​ത്​ ദു​ർ​ബ​ല​മാ​ക്കി​യ​ത്. രാ​ജ്യ​ത്ത്​ ഏ​റ്റ​വു​മ​ധി​കം ശാ​ഖ​ക​ളു​ള്ള  എ​സ്.​ബി.​െ​എ​യെ കൂ​ട്ടു​പി​ടി​ച്ച്​ ത​ങ്ങ​ളു​ടെ ബി​സി​ന​സ്​ താ​ൽ​പ​ര്യ​ങ്ങ​ൾ ചു​ളു​വി​ൽ ന​ട​പ്പാ​ക്കു​ക​യാ​ണ്​ റി​ല​യ​ൻ​സ്​ ചെ​യ്യു​ന്ന​തെ​ന്നും ഭാ​വി​യി​ൽ ഇ​ത്​ എ​സ്.​ബി.​െ​എ​ക്ക്​ ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്നും ​ ബാ​ങ്കി​ങ്​ രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

22,414 ശാ​ഖ​യും 35 രാ​ജ്യ​ങ്ങ​ളി​ലാ​യി 206 അ​ന്താ​രാ​ഷ്​​ട്ര ഒാ​ഫി​സു​മു​ള്ള എ​സ്.​ബി.​െ​എ​ക്ക്​ 42.40 കോ​ടി അ​ക്കൗ​ണ്ടു​ക​ളും 27 ല​ക്ഷം കോ​ടി രൂ​പ​യ​ല​ധി​കം നി​ക്ഷേ​പ​വും 34 ല​ക്ഷം കോ​ടി​യി​ല​ധി​കം ആ​സ്​​തി​യു​മു​ണ്ട്. ബി​സി​ന​സ്​ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ എ​സ്.​ബി.​െ​എ  ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള​ത്ര​യും റി​ല​യ​ൻ​സി​​െൻറ ​ൈക​യി​ലെ​ത്ത​ു​മെ​ന്നും അ​തി​ലെ വ​ൻ​കി​ട ഇ​ട​പാ​ടു​കാ​ർ റി​ല​യ​ൻ​സ്​ പേ​മ​െൻറ്​ ബാ​ങ്കി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്ക​പ്പെ​ടാ​ൻ വ​​ഴി​യൊ​രു​ങ്ങു​മെ​ന്നും​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.
 

Loading...
COMMENTS