Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎസ്​.ബി.​െഎ...

എസ്​.ബി.​െഎ എ.ടി.എമ്മിൽനിന്ന്​​ ഇനി കാർഡില്ലാതെയും പണമെടുക്കാം

text_fields
bookmark_border
എസ്​.ബി.​െഎ എ.ടി.എമ്മിൽനിന്ന്​​ ഇനി കാർഡില്ലാതെയും പണമെടുക്കാം
cancel

മുംബൈ: എസ്​.ബി.​െഎ എ.ടി.എമ്മുകളിൽനിന്ന്​​ ഇനി കാർഡില്ലാതെയും പണമെടുക്കാം. യോനോ കാഷ്​ സംവിധാനമു​പയോഗിച്ചാണ ്​ ഇത്​. രാജ്യത്തെ 16,500 എസ്​.ബി.​െഎ എ.ടി.എമ്മുകളിൽ പുതിയ സംവിധാനമുപയോഗിച്ച്​ പണമെടുക്കാമെന്ന്​ എസ്​.ബി.​െഎ അറിയിച്ചു.

യോനോ ആപ്​ വഴി ലഭിക്കുന്ന ആറക്ക പിൻ നമ്പർ എ.ടി.എമ്മിലെ യോനോ കാഷ്​ പോയൻറിൽ ഉപയോഗിച്ചാണ്​ പണം പിൻവലിക്കൽ നടപടിക്ക്​ തുടക്കം കുറിക്കേണ്ടത്​​. ഇത്​ ചെയ്യുന്നതോടെ ഇടപാടിനുവേണ്ടിയുള്ള ആറക്ക റഫറൻസ്​ നമ്പർ രജിസ്​റ്റർ ചെയ്​ത മൊബൈൽ നമ്പർ സന്ദേശമായി ലഭിക്കും. ഇൗ പിൻ നമ്പറും റഫറൻസ്​ നമ്പറും ഉപയോഗിച്ച്​ അടുത്ത 30 മിനിറ്റുകൾക്കുള്ളിൽ പണമെടുക്കണം.

എ.ടി.എമ്മുകളിൽനിന്ന്​ പണമെടുക്കാൻ ഡെബിറ്റ്​ കാർഡുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷപ്രശ്​നം പരിഹരിക്കാൻ യോനോ കാഷ്​ സംവിധാനം സഹായിക്കുമെന്ന്​ എസ്​.ബി.​െഎ ചെയർമാൻ രജ്​നീഷ്​ കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiatmmalayalam newsYONO Cash
News Summary - SBI launches cardless ATM withdrawal with YONO Cash- Business news
Next Story