ദുരിതാശ്വാസ നിധിയിലേക്ക് എസ്.ബി.െഎയുടെ എട്ട് കോടി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എട്ടു കോടി രൂപ കൂടി സംഭാവന ചെയ്തു. നേരത്തേ നൽകിയ രണ്ടു കോടി ഉൾപ്പെടെ എസ്.ബി.െഎയുടെ സംഭാവന ഇതോടെ പത്തുകോടിയായി. എട്ടുകോടിയിൽ അഞ്ചുകോടി എസ്.ബി.െഎ ജീവനക്കാർ സമാഹരിച്ചതാണ്.
ബാങ്ക് മൂന്നുകോടിയും സംഭാവന ചെയ്തു. എസ്.ബി.െഎ മാനേജിങ് ഡയറക്ടർ (റീട്ടെയിൽ ആൻഡ് ഡിജിറ്റൽ ബാങ്കിങ്) പ്രവീൺ കുമാർ ഗുപ്തയാണ് എട്ടുകോടിയുടെ ചെക്ക,് ദുരിതാശ്വാസനിധിയുടെ ചുമതലയുള്ള വ്യവസായ മന്ത്രി ഇ.പി. ജയരാജന് കൈമാറിയത്.
ദുരിതമനുഭവിക്കുന്നവർക്ക് ബാങ്ക് നിരവധി സൗജന്യങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ തിരിച്ചടക്കാൻ ബാങ്കിെൻറ ഭവന വായ്പക്കാർക്ക് സഹായധനം നൽകാൻ എസ്.ബി.െഎ സ്പെഷൽ ടേം വായ്പയും പ്രഖ്യാപിച്ചു.
ഡ്യൂപ്ലിക്കേറ്റ് പാസ് ബുക്ക്, എ.ടി.എം കാർഡ്, ചെക്ക് ബുക്ക് എന്നിവ നൽകാനുള്ള ചാർജ് ഉണ്ടാവില്ല. നെഫ്റ്റ്, ആർ.ടി.ജി.എസ് ഉൾപ്പെടെയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള ചാർജും മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള പിഴയും ഒഴിവാക്കി. തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ഫോട്ടോ, ഒപ്പ് എന്നിവയോടെ അക്കൗണ്ട് തുറക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
