എസ്.ബി.െഎ ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു?
text_fieldsതൃശൂർ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.െഎയിൽ വൻ സുരക്ഷ വീഴ്ച. ഇടപാടുകാരുടെ നിർണായക വിവരങ്ങൾ സൂക്ഷിക്കുന്ന മുംബൈയിലെ ഡാറ്റ സർവർ പാസ്വേഡ് വഴിയോ മറ്റോ സുരക്ഷിതമാക്കാത്ത നിലയിൽ കണ്ടെത്തി. ഇത് എത്രകാലം ഇൗ വിധത്തിൽ കിടന്നെന്നോ ആരെല്ലാം ഇതിൽനിന്ന് ഇടപാടുകാരെപ്പറ്റി വിവരങ്ങൾ ചോർത്തിയെന്നോ വ്യക്തമല്ല. വിവരം ശ്രദ്ധയിൽപെട്ടതിന് പിറകെ സർവർ സുരക്ഷിതമാക്കിയെങ്കിലും സംശയം നിലനിൽക്കുന്നതിനാൽ വ്യാഴാഴ്ച സർവർ ഒാഫ് ചെയ്ത് രാജ്യത്ത് ഒാൺലൈൻ സേവനങ്ങൾ എസ്.ബി.െഎ പകൽ മുഴുവൻ നിർത്തിവെച്ചു. വൈകുന്നേരത്തോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ച് സർവർ പ്രവർത്തനക്ഷമമാക്കിയത്.
‘ടെക് ക്രഞ്ച്’ എന്ന, അമേരിക്ക ആസ്ഥാനമായുള്ള സാേങ്കതിക വാർത്ത പോർട്ടലാണ്, 74 ദശലക്ഷം ഇടപാടുകാരുള്ള എസ്.ബി.െഎയിലെ ഏറ്റവും വലിയ സുരക്ഷ വീഴ്ച കണ്ടെത്തിയത്. എന്നാൽ, ടെക് ക്രഞ്ചിെൻറ കണ്ടെത്തിൽ പുറത്ത് വിടുന്നതിന് തൊട്ടുമുമ്പ് തങ്ങൾ അക്കാര്യം കണ്ടെത്തി പരിഹരിച്ചെന്നാണ് എസ്.ബി.െഎയുടെ അവകാശവാദം.
അതേസമയം, വിദ്യാർഥികളുടെ ഫീസ് അടക്കം എല്ലാ വിധത്തിലുള്ള ഒാൺലൈൻ ഫണ്ട് ൈകമാറ്റവും വ്യാഴാഴ്ച ബാങ്ക് തടസ്സപ്പെടുത്തിയത് കടുത്ത പ്രയാസം സൃഷ്ടിച്ചു. ‘എസ്.ബി.െഎ ക്വിക്ക്’ എന്ന സേവനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇൗ സർവറിൽ സൂക്ഷിച്ചിരുന്നത്. അക്കൗണ്ട് ബാലൻസ്, േഫാൺ നമ്പർ തുടങ്ങി ഇടപാട് സംബന്ധിച്ചും ഇടപാടുകാരെപ്പറ്റിയും പ്രധാന വിവരങ്ങളാണ് ഇതിലുള്ളത്. രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് എസ്.എം.എസിലൂടെ അക്കൗണ്ട് ബാലൻസ് പോലുള്ള വിവരങ്ങൾ ബാങ്ക് അറിയിക്കുകയും ചെയ്യും. സർവറിൽ കടന്നു കയറിയവരാണ് ടെക് ക്രഞ്ച് സംഘത്തിന് വിവരങ്ങൾ ൈകമാറിയത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം മൂന്ന് ദശലക്ഷം സന്ദേശങ്ങൾ സർവർ പരിശോധിച്ചവർക്ക് കാണാനായെന്നാണ് വിവരം. രണ്ട് മാസം മുമ്പ് വരെയുള്ള ഇടപാട് വിവരങ്ങൾ ഇതുവഴി ലഭിക്കും. ഇതിലെ വിവരങ്ങൾ ഉടൻ തട്ടിപ്പിന് ഉപകരിക്കില്ലെങ്കിലും തട്ടിപ്പ് ആസൂത്രണം ചെയ്യാൻ പര്യാപ്തമാണ്.
ഫോൺ നമ്പർ, അക്കൗണ്ട് ബാലൻസ് എന്നിവക്ക് പുറമെ ചിലതിൽ ഇടപാടുകാരെപ്പറ്റി വ്യക്തിപരമായ നിർണായക വിവരങ്ങളും സർവറിലുണ്ട്. ഇടപാടുകാരനെ സംബന്ധിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്ന ബാങ്കിങ്ങിലെ വ്യവസ്ഥയാണ് ഗുരുതരമായ ഇൗ വീഴ്ചയിലൂടെ ലംഘിച്ചിരിക്കുന്നത്. എസ്.ബി.െഎ ക്വിക്കിെൻറ വരിക്കാരുടെ വിവരങ്ങൾ മാത്രമാണ് ചോർന്നിരിക്കാൻ സാധ്യതയെന്നാണ് ടെക് ക്രഞ്ച് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
