You are here
എസ്.ബി.െഎ കറൻസി സെൽ പുറംകരാറിന് സ്റ്റേ
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ കറൻസി അഡ്മിനിസ്ട്രേഷൻ സെല്ലുകളിലെ പണം കൈകാര്യം ചെയ്യുന്ന ജോലി സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയ നടപടിക്ക് സ്റ്റേ. ബാങ്കിെൻറ കേരള സർക്കിൾ പരിധിയിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിലവിലെ സ്ഥിതി തുടരണമെന്ന് ഹൈകോടതി ഉത്തരവിട്ടു. എസ്.ബി.െഎ സ്റ്റാഫ് യൂനിയൻ സർക്കിൾ ജനറൽ സെക്രട്ടറി എ. രാഘവൻ ഉൾപ്പെടെ അഞ്ചു പേർ നൽകിയ റിട്ട് പെറ്റീഷൻ പരിഗണിച്ച ജസ്റ്റിസ് പി.വി. ആശയാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉചിതമായ കോടതി വിഷയം ചൊവ്വാഴ്ച പരിേശാധിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എസ്.ബി.െഎ ചെയർമാൻ, കേരള സർക്കിൾ ഡെവലപ്മെൻറ് ഒാഫിസർ, റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ, കേന്ദ്ര ധനവകുപ്പ് സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സ്റ്റാഫ് യൂനിയൻ റിട്ട് പെറ്റീഷൻ നൽകിയത്. കറൻസി അഡ്മിനിസ്ട്രേഷൻ സെല്ലിെൻറയും കാഷ് മാനേജ്മെൻറിെൻറയും എങ്ങനെ വേണമെന്ന് വിവക്ഷിക്കുന്ന വിവിധ രേഖകൾ പരാതിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു.
അതേസമയം, കരാർ ഏറ്റെടുത്ത ‘മുദ്രാക്ഷി ഹൈടെക്’ എന്ന സ്ഥാപനത്തിെൻറ പ്രതിനിധികൾ ഇന്നലെ ബാങ്കിൽ എത്തിയില്ല. ശനിയാഴ്ച തൃശൂരിെല കറൻസി സെല്ലിൽ ഇവർക്ക് ജീവനക്കാരുടെ എതിർപ്പുമൂലം പണം ഏറ്റുവാങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നീട്, കരാർ സ്ഥാപനത്തിന് തൽക്കാലം പണം ൈകമാറില്ലെന്ന് സർക്കിൾ അധികൃതർ സ്റ്റാഫ് യൂനിയൻ പ്രതിനിധികെള വാക്കാൽ അറിയിച്ചിരുന്നു. വിഷയം കോടതി പരിഗണിക്കുന്ന കാര്യം സ്റ്റാഫ് യൂനിയൻ ബാങ്ക് മാനേജ്മെൻറിനെയും ധരിപ്പിച്ചിരുന്നു.