നോട്ട്ക്ഷാമം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്ന് എസ്.ബി.െഎ മേധാവി
text_fieldsന്യൂഡൽഹി: രാജ്യത്ത് അനുഭവപ്പെടുന്ന നോട്ട് ക്ഷാമം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്ന് എസ്.ബി.െഎ ചെയർമാൻ രാജനീഷ് കുമാർ. ചില സംസ്ഥാനങ്ങളിൽ മാത്രമാണ് പ്രതിസന്ധി അനുഭവപ്പെടുന്നത്. മധ്യപ്രദേശ്, തെലുങ്കാന, ആന്ധ്രപ്രദേശ്, നോർത്ത് ബീഹാർ, പഞ്ചാബ് എന്നിവടങ്ങളിലാണ് രൂക്ഷമായ പ്രതിസന്ധി അനുഭവപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷാമം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് അധികമുള്ള സ്ഥലങ്ങളിൽ നിന്ന് കറൻസി മാറ്റുന്നുണ്ട്. 500 രൂപയുടെ നോട്ടുകൾ കൂടുതലായി നൽകാൻ ആർ.ബി.െഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനായി എസ്.ബി.െഎ മോണിറ്ററിങ് ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
നേരത്തെ നോട്ട് നിരോധനത്തിന് സമാനമായി രാജ്യത്ത് വൻ കറൻസി പ്രതിസന്ധി ഉണ്ടായതായി വാർത്തകൾ വന്നിരുന്നു. പ്രതിസന്ധി താൽക്കാലികമാണെന്നും ഉടൻ തന്നെ പരിഹരിക്കുമെന്നായിരുന്നു ഇതിേനാടുള്ള ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രതികരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
