1000 രൂപയിൽ കുറഞ്ഞ ഫണ്ട് കൈമാറ്റത്തിന് എസ്.ബി.െഎ ഫീസ് ഒഴിവാക്കി
text_fieldsന്യൂഡൽഹി: ഇൻറർനെറ്റ്, മൊബൈൽ ഫോൺ എന്നിവ വഴി 1000 രൂപയിൽ കുറഞ്ഞ തുകയുടെ ഫണ്ട് കൈമാറ്റങ്ങൾക്ക് എസ്.ബി.െഎ നിരക്കൊഴിവാക്കി. ചെറിയ തുകയുടെ ഇടപാട് പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എസ്.ബി.െഎ അറിയിച്ചു.
ഒാൺലൈൻ സംവിധാനമായ െഎ.എം.പി.എസ് ഫണ്ട് കൈമാറ്റം വഴി 1000 രൂപ വരെയുള്ള ഇടപാടുകൾക്ക് നേരേത്ത അഞ്ചു രൂപ ഇൗടാക്കിയിരുന്നതാണ് ഒഴിവാക്കിയത്. എന്നാൽ, 1000 രൂപ മുതൽ ഒരു ലക്ഷം വരെ തുകയുടെ െഎ.എം.പി.എസ് കൈമാറ്റങ്ങൾക്ക് അഞ്ചു രൂപയും ജി.എസ്.ടിയും അതിനു മുകളിൽ രണ്ടു ലക്ഷം വരെ 15 രൂപയുമായിരിക്കും ഇനി നിരക്ക്. 18 ശതമാനമാണ് ബാങ്കിങ് ഇടപാടുകൾക്ക് ചരക്കു സേവന നികുതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
