എസ്.ബി.െഎയിലെ അക്കൗണ്ട് മരവിപ്പിക്കൽ: പാരയായത് ‘സാങ്കൽപിക’ കെ.വൈ.സി
text_fieldsതൃശൂർ: സംസ്ഥാനത്ത് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ വിവിധ ശാഖകളിലായി ആയിരക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ട് മരവിപ്പിച്ചു. കഴിഞ്ഞ വർഷം ആധാറും അക്കൗണ്ട് നമ്പറും ബന്ധിപ്പിക്കാനുള്ള തത്രപ്പാടിൽ ബാങ്ക് മാനേജർമാർ കാണിച്ച ‘ജാഗ്രത’യാണ് ഇടപാടുകാർക്ക് പാരയായത്. അക്കൗണ്ട് ഉടമകളുടെ കെ.വൈ.സി (നോ യുവർ കസ്റ്റമർ -ഇടപാടുകാരെ അറിയുക) രേഖകൾ തെറ്റായി ചേർത്തതാണ് പ്രശ്നമായത്. ഇതുസംബന്ധിച്ച് ബാങ്കിെൻറ സെൻട്രൽ ഒാഫിസിലേക്ക് പരാതിപ്രവാഹമാണ്. ബാങ്കിെൻറ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയതായും അറിയുന്നു.
ആധാറും ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാറിെൻറ നിർദേശപ്രകാരം ബാങ്കുകൾ സമയം നിശ്ചയിച്ചിരുന്നു. ഇൗ സമയപരിധിയിലും വലിയൊരു വിഭാഗം അക്കൗണ്ട് ഉടമകൾ ആധാർ ബന്ധിപ്പിച്ചില്ല. വിലയിരുത്തലിനു ശേഷം കേരളത്തിൽനിന്നുള്ള ജനറൽ മാനേജരെ കഴിഞ്ഞ വർഷം ബാങ്കിെൻറ സെൻട്രൽ ഒാഫിസിലേക്ക് വിളിപ്പിച്ചു. അവർ തിരിച്ചെത്തിയതിനുശേഷമാണ് ബന്ധിപ്പിക്കൽ ‘ഏതു വിധേനയും’ഉടൻ പൂർത്തിയാക്കാൻ റീജനൽ മാനേജർമാർ മുഖേന ശാഖകൾക്ക് നിർദേശം നൽകിയത്. കെ.വൈ.എസി സംബന്ധിച്ച എന്തെങ്കിലും നമ്പർ കയറ്റി ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ ജീവനക്കാർക്കും സമ്മർദം വന്നു. അതോടെ ആധാർ നമ്പറും ബാങ്ക് ചെയ്യുന്ന സി.െഎ.എഫ് (കസ്റ്റമർ ഇൻഫർമേഷൻ ഫയൽ) നമ്പർ പോലും തെറ്റായി കയറ്റി. വ്യാജമായ ഇത്തരം നമ്പറുകളാണ് ഇപ്പോൾ ഇടപാടുകാർക്ക് ഇടിത്തീയായത്. ശമ്പള അക്കൗണ്ടുകൾ പോലും മരവിപ്പിക്കപ്പെട്ടവയിലുണ്ട്.
സെൻട്രൽ ഒാഫിസ് ഇത് കണ്ടെത്തുകയും വിജിലൻസ് അന്വേഷണം തുടങ്ങുകയും ചെയ്തതോടെ ഇടപാടുകാർ ഉടൻ കൈവശമുള്ള അസൽ രേഖയുമായി എത്താൻ ബാങ്കുകൾ ആവശ്യപ്പെടുകയാണ്. ശരിയായ കെ.വൈ.സി എത്തിച്ചവരുടെ പോലും വ്യാജ നമ്പറുകൾ മുൻകൂട്ടി കയറ്റിയിട്ടുണ്ട്. ഇത് തിരുത്തി മുഖം രക്ഷിക്കാനുള്ള വെപ്രാളത്തിലാണ് ബാങ്ക് മേധാവികൾ.അതിനിടക്ക്, എസ്.ബി.െഎയിൽ ഉന്നത ഉദ്യോഗസ്ഥർ മ്യൂച്വൽ ഫണ്ട് നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ‘ഉത്സാഹിക്കുന്നതായി’ ആക്ഷേപം ഉയരുന്നുണ്ട്. പല ശാഖകളിലും സ്ഥിരനിക്ഷേപത്തിന് എത്തുന്നവരെ തുക പൂർണമായോ ഒരു ഭാഗമോ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയാണ്. വിദേശ യാത്രയും ഇൻസെൻറീവുമടക്കമാണ് ലക്ഷ്യമിട്ടാണത്രെ ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
