റിയാദ്: ഇന്ത്യൻ രൂപയുടെ പതനം പ്രവാസികൾക്ക് ചരിത്ര നേട്ടമായി മാറുന്നു. വിനിമയ നിരക്ക് പിടിവിടുേമ്പാൾ രൂപക്കെതിരെ ഗൾഫ് കറൻസികളുടെ കുതിപ്പ് 19നും മുകളിലായി പുതിയ ചരിത്രം കുറിക്കുന്നു. ചൊവ്വാഴ്ച ഒരു ഘട്ടത്തിൽ സൗദി റിയാൽ-രൂപ വിനിമയ മൂല്യം 19 രൂപ ഒരു പൈസയിലേക്ക് കുതിച്ചുയർന്നു. പിന്നീട് നേരിയ താഴ്ചയുണ്ടായെങ്കിലും 19.056 എന്ന നിലയിൽ തുടരുകയാണ്. വൈകീട്ട് അഞ്ചിന് ക്ലോസ് ചെയ്യുേമ്പാഴുള്ള നിരക്കാണിത്. ഡോളറിനെതിരെ രൂപ നേരിടുന്ന തിരിച്ചടി ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് വലിയ ആഘാതമുണ്ടാക്കുേമ്പാഴും വിദേശ ഇന്ത്യാക്കാർക്ക് ആഹ്ലാദത്തിെൻറ നാൾവഴികളാണ് സമ്മാനിക്കുന്നത്. ഇതിെൻറ മൂർദ്ധന്യമാണ് ചൊവ്വാഴ്ച ദർശിച്ചത്. ഡോളറിെൻറ കരുത്താർജ്ജിക്കൽ മറ്റ് പല കറൻസികളുടെയും ശക്തിക്ഷയത്തിന് ഇടയാക്കുന്നുണ്ടെങ്കിലും പരിക്ക് കൂടുതലും ഇന്ത്യൻ രൂപക്കാണ്. ഇതിെൻറ പ്രതിഫലനം ഇതേരീതിയിൽ തന്നെ ഗൾഫ് വിപണിയിലും പ്രകടമാകുന്നു. ഗൾഫ് കറൻസികളുമായി ഇന്ത്യൻ രൂപയുടെ മൂല്യതകർച്ച പുതിയ റെക്കോർഡുകളാണ് ഒാരോ ദിവസവും സൃഷ്ടിക്കുന്നത്. ഡോളറുമായി വിനിമയനിരക്ക് സ്ഥിരപ്പെടുത്തിയ ഗൾഫ് കറൻസികൾ അതേ നാണയത്തിൽ നേട്ടം കൊയ്യുന്നു. ഗൾഫ് വിപണിയിൽ രൂപയുടെ അധോഗതിക്ക് കാരണം ഇതാണ്. റെമ്മിറ്റൻസ് സെൻററുകളിൽ ഇത് ഇന്ത്യൻ പ്രവാസികളുടെ തിക്കുംതിരക്കുമായി പ്രതിഫലിക്കുന്നു. അര നൂറ്റാണ്ട് പിന്നിട്ട ഗൾഫ് പ്രവാസത്തിെൻറ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിനിമയ വ്യത്യാസമാണ് ഇന്ത്യൻ രൂപയും ഗൾഫ് കറൻസികളുമായി ഇപ്പോഴുണ്ടായിരിക്കുന്നത്. എന്നാൽ ഇൗ പ്രയോജനം പൂർണമായി അനുഭവിക്കാൻ കൈയ്യിൽ പണമില്ലെന്നുള്ള ദുഃഖവും പ്രവാസികൾ പ്രകടിപ്പിക്കുന്നുണ്ട്. സ്വദേശിവത്കരണവും മറ്റും മൂലം സംഭവിക്കുന്ന തൊഴിൽ, വരുമാന നഷ്ടങ്ങളോടൊപ്പം ഇരട്ടി നഷ്ടബോധത്തിനും ഇതിടയാക്കുന്നുണ്ട്. അന്താരാഷ്ട്ര വിനിമയ നിരക്ക് അതേപടി റെമ്മിറ്റൻസ് സെൻററുകളിൽ നിന്ന് കിട്ടുന്നില്ല എന്ന ദുഃഖവും പ്രവാസികൾക്കുണ്ട്. സൗദി ബാങ്കുകളും റെമ്മിറ്റൻസ് സെൻററുകളും 19 രൂപ എന്ന വിനിമയ നിരക്ക് നൽകി തുടങ്ങിയിട്ടില്ല. ചൊവ്വാഴ്ചയും 18.70ന് മുകളിലേക്ക് അതുയർന്നില്ല. ആഗോള വിനിമയ നിരക്കിലെ ചാഞ്ചാട്ട സാധ്യത കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ നിരക്ക് വ്യാപാരത്തിന് തെരഞ്ഞെടുക്കുന്നത് കൊണ്ടാണിത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 11:40 PM GMT Updated On
date_range 2018-09-05T05:10:19+05:30രൂപ-റിയാൽ വിനിമയ മൂല്യം പിടിവിട്ട് 19നും മുകളിലേക്ക്
text_fieldsNext Story