സൗദി ആരാംകോ ഓഹരിക്ക്​ വിപണിയിൽ വൻ നേട്ടം

16:43 PM
11/12/2019
saudi-aramco

ജിദ്ദ: വിൽപന ആരംഭിച്ച ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി ആരാംകോ ഓഹരിക്ക്​ വിപണിയിൽ വൻ നേട്ടം. 10 ശതമാനം നേട്ടത്തോടെയാണ്​ ബുധനാഴ്​ച വിപണിയിൽ ആരാംകോ വ്യാപാരം തുടങ്ങിയത്​. 35.2 റിയാലാണ്​ ആരാംകോ ഓഹരികളുടെ പ്രാരംഭ വില. 1.88 ട്രില്യൺ ഡോളറാണ്​ ആരാംകോയുടെ വിപണി മൂല്യം. 32 റിയാലിനാണ്​ ആരാംകോ ഓഹരികൾ വിപണിയിൽ ലിസ്​റ്റ്​ ചെയ്​തത്​. 

ഐ.പി.ഒ പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ലിസ്​റ്റഡ്​ കമ്പനിയായി ആരാംകോ മാറിയിരുന്നു. മൈക്രോസോഫ്​റ്റ്​ കോർപ്പറേഷൻ, ആപ്പിൾ എന്നീ കമ്പനികളെ മറികടന്നാണ്​ നേട്ടം സ്വന്തമാക്കിയത്​.

ഓഹരി വിപണിയിലെ കമ്പനിയുടെ പ്രകടനത്തിൽ സ​ന്തോഷമുണ്ടെന്ന്​ ആരാംകോ സി.ഇ.ഒ അമീൻ നാസർ സി.എൻ.ബി.സിയോട്​ പറഞ്ഞു.

Loading...
COMMENTS