ശമ്പള കുടിശ്ശിക: ജെറ്റ് എയർവേസിൽ പൈലറ്റ് സംഘടന നിയമനടപടിക്ക് 

23:06 PM
09/04/2019
Jet-Airways

നെ​ടു​മ്പാ​ശ്ശേ​രി: ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ​തി​രെ ജെ​റ്റ് എ​യ​ർ​വേ​സി​ലെ പൈ​ല​റ്റ് സം​ഘ​ട​ന നി​യ​മ​ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങു​ന്നു. നാ​ഷ​ന​ൽ ഏ​വി​യേ​റ്റേ​ഴ്സ്​ ഗി​ൽ​ഡാ​ണ് 14ന​കം ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പൈ​ല​റ്റു​മാ​ർ​ക്കു​പു​റ​െ​മ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വു​ക​ൾ​ക്കും മൂ​ന്നു​മാ​സ​മാ​യി ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല. 1600 പൈ​ല​റ്റു​മാ​രാ​ണ് ജെ​റ്റ് എ​യ​ർ​വേ​സി​ലു​ള്ള​ത്.

14ന​കം കു​ടി​ശ്ശി​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന​തും പൈ​ല​റ്റു​മാ​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് പാ​ട്ട​ത്തു​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​ത്തു​ന്നി​ല്ല. 

Loading...
COMMENTS