ശമ്പള പരിഷ്​കരണം: ബാങ്ക്​ യൂനിയനുകൾ പണിമുടക്കിലേക്ക്​

23:26 PM
15/01/2020
bankers-union

കൊ​ൽ​ക്ക​ത്ത: ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ജ​നു​വ​രി 31നും ​ഫെ​ബ്രു​വ​രി ഒ​ന്നി​നും പ​ണി​മു​ട​ക്കു​മെ​ന്ന്​ ബാ​ങ്ക്​ യൂ​നി​യ​നു​ക​ൾ. ഇ​ന്ത്യ​ൻ ബാ​ങ്ക്​​സ്​ അ​സോ​സി​യേ​ഷ​നു​മാ​യു​ള്ള ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ഒ​മ്പ​ത്​ തൊ​ഴി​ലാ​ളി യൂ​നി​യ​​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സ്​ (യു.​എ​ഫ്.​ബി.​യു) പ​ണി​മു​ട​ക്ക്​ പ്ര​ഖ്യാ​പി​ച്ച​ത്. 

മാ​ർ​ച്ച്​ 11 മു​ത​ൽ 13 വ​രെ വീ​ണ്ടും പ​ണി​മു​ട​ക്കു​മെ​ന്നും എ​ന്നി​ട്ടും അ​നു​കൂ​ല തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്നും യു.​എ​ഫ്.​ബി.​യു നേ​താ​വ്​ സി​ദ്ദാ​ർ​ഥ ഖാ​ൻ അ​റി​യി​ച്ചു. 15 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ യൂ​നി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ, 12.25 ശ​ത​മാ​നം മാ​ത്ര​​മേ ന​ൽ​കാ​നാ​വൂ എ​ന്ന​താ​ണ്​ ബാ​ങ്ക്​​സ് അ​സോ​സി​യേ​ഷ​ൻ നി​ല​പാ​ട്. ഇ​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സി​ദ്ധാ​ർ​ഥ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Loading...
COMMENTS