വേതന പരിഷ്​കരണം: ബാങ്ക്​ സംഘടന ​െഎക്യവേദിയിൽ ഭിന്നത

  • അടുത്തവട്ടം ​െഎ.ബി.എ-യു.എഫ്​.ബി.യു ചർച്ച 21ന്​

bank-employees

തൃ​ശൂ​ർ: പ​തി​നൊ​ന്നാം വേ​ത​ന പ​രി​ഷ്​​ക​ര​ണ ച​ർ​ച്ച ​പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ​െഎ​ക്യ​വേ​ദി​യി​ൽ വി​ള്ള​ൽ. ഇ​ന്ത്യ​ൻ ബാ​ങ്ക്സ്​ അ​സോ​സി​യേ​ഷ​നു​മാ​യി (​െഎ.​ബി.​എ) ച​ർ​ച്ച ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ടെ ഒ​മ്പ​ത്​ സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​​ട്ട യു​നൈ​റ്റ​ഡ്​ ഫോ​റം ഒാ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സി​ലാ​ണ്​ (യു.​എ​ഫ്.​ബി.​യു) ഭി​ന്ന​ത. ഇ​തി​ലെ ഒാ​ഫി​സ​ർ​മാ​രു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ആ​ൾ ഇ​ന്ത്യ ബാ​ങ്ക്​ ഒാ​ഫി​സേ​ഴ്​​സ്​ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (എ.​െ​എ.​ബി.​ഒ.​സി) ച​ർ​ച്ച​യി​ൽ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​​നെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ പ്ര​ബ​ല സം​ഘ​ട​ന​യാ​യ ആ​ൾ ഇ​ന്ത്യ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ (എ.​െ​എ.​ബി.​ഇ.​എ) ഉ​ൾ​പ്പെ​ടെ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​തി​നി​െ​ട​ ഫെ​ബ്രു​വ​രി 21ന്​ ​അ​ടു​ത്ത ച​ർ​ച്ച ന​ട​ത്താ​ൻ ​വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന ​െഎ.​ബി.​എ മാ​നേ​ജി​ങ്​​ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ത​ങ്ങ​ളു​ടെ ബാ​ങ്കി​ൽ സീ​നി​യ​ർ മാ​നേ​ജ​ർ വ​രെ​യു​ള്ള സ്​​കെ​യി​ൽ മൂ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രു​ടെ വേ​ത​ന പ​രി​ഷ്​​ക​ര​ണം പ​രി​ഗ​ണി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ്​ എ​സ്.​ബി.​െ​എ, പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്, ബാ​ങ്ക്​ ഒാ​ഫ്​ ബ​റോ​ഡ, യൂ​നി​യ​ൻ ബാ​ങ്ക്, ​െഎ.​ഡി.​ബി.​െ​എ എ​ന്നി​വ ​െഎ.​ബി.​എ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ലാ​ണ്​ എ.​െ​എ.​ബി.​ഒ.​സി​ക്ക്​ എ​തി​ർ​പ്പ്. എ​ല്ലാ ബാ​ങ്കു​ക​ളും സ്​​കെ​യി​ൽ ഏ​ഴ്​ വ​രെ​യു​ള്ള​വ​രു​ടെ വേ​ത​ന പ​രി​ഷ്​​ക​ര​ണം ച​ർ​ച്ച ചെ​യ്യാ​ൻ ​െഎ.​ബി.​​എ​യെ സ​ന്ന​ദ്ധ​ത അ​റി​യി​ക്ക​ണ​മെ​ന്നും അ​തി​നു​ശേ​ഷം മാ​ത്ര​മേ ത​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ക്കു​ക​യു​ള്ളൂ എ​ന്നു​മാ​ണ്​ അ​വ​രു​ടെ നി​ല​പാ​ട്. 

 2017ൽ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ വേ​ത​ന ക​രാ​ർ പ​രി​ഷ്​​ക​രി​ക്കാ​ൻ പ​ല​വ​ട്ട​മാ​യി ച​ർ​ച്ച ന​ട​ക്കു​ന്നു. ആ​ദ്യം ര​ണ്ട്​ ശ​ത​മാ​നം വ​ർ​ധ​ന​വും ലാ​ഭ​ത്തി​ന​നു​സ​രി​ച്ച്​ അ​ത​ത്​ ബാ​ങ്കു​ക​ളി​ൽ അ​ധി​ക വേ​ത​ന​വും എ​ന്ന നി​ർ​ദേ​ശ​മാ​ണ്​ ​െഎ.​ബി.​എ മു​ന്നോ​ട്ട്​ വെ​ച്ച​ത്. ഇ​പ്പോ​ൾ 10 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ത്​ എ.​െ​എ.​ബി.​ഇ.​എ അം​ഗീ​ക​രി​ച്ചു​വെ​ന്നാ​ണ്​ ഒ​രു പ്ര​ചാ​ര​ണം. എ​ന്നാ​ൽ അ​വ​ർ ഇ​ത്​ നി​ഷേ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ പ​രി​ഷ്​​ക​ര​ണ​ത്തി​ൽ​പോ​ലും സ്​​കെ​യി​ൽ ഏ​ഴ്​ വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ൽ ഇ​ത്ത​വ​ണ മാ​റ്റം വ​രു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മാ​ണ്​ എ.​െ​എ.​ബി.​ഒ.​സി പ​റ​യു​ന്ന​ത്. 

എ​ന്നാ​ൽ, ​െഎ.​ബി.​എ പ്ര​തി​നി​ധി ശ്യാം ​ശ്രീ​നി​വാ​സ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ സ്​​കെ​യി​ൽ നാ​ല്​ മു​ത​ൽ ഏ​ക​പ​ക്ഷീ​യ പ​രി​ഷ്​​ക​ര​ണം തീ​രു​മാ​നി​ച്ച​പ്പോ​ൾ ഒാ​ഫി​സ​ർ സം​ഘ​ട​ന മൗ​നം പാ​ലി​ച്ചു​വെ​ന്ന്​ എ.​െ​എ.​ബി.​ഇ.​എ​യും ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​യും (ബെ​ഫി) കു​റ്റ​പ്പെ​ടു​ത്തു​ന്നു. അ​തേ​സ​മ​യം, എ​ല്ലാ​വ​രെ​യും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന്​ യു.​എ​ഫ്.​ബി.​യു കേ​ര​ള ഘ​ട​കം ക​ൺ​വീ​ന​ർ സി.​ഡി. ജോ​സ​ൺ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.
 

Loading...
COMMENTS