രൂപയുടെ വിനിമയ മൂല്യം 17 മാസത്തിനിടയിലെ കുറഞ്ഞ നിലയിൽ
text_fieldsമുംബൈ: കോവിഡ് 19 സംബന്ധിച്ച ആശങ്കകൾ രൂപയുടെ വിനിമയ മൂല്യത്തേയും സ്വാധീനിക്കുന്നു. ഡോളറിനെതിരെ രൂപയുടെ വിനി മയ മൂല്യം 70 പൈസ ഇടിഞ്ഞ് 74.34 രൂപയായി. ഡോളറിനെതിരെ 73.34ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
കോവിഡ് 19യെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് ആഗോള സമ്പദ്വ്യവസ്ഥയിൽ ചലനമുണ്ടായത്. യുറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് അമേരിക്ക യാത്ര വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ രുക്ഷമായി.
കോവിഡ് 19 വൈറസ് ബാധയെ സംബന്ധിച്ച ആശങ്കമൂലം വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയെ കൈവിടുകയാണ്. ഇതും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സ് ഏകദേശം 1600 പോയിൻറ് നഷ്ടത്തോടെയും നിഫ്റ്റി 545 പോയിൻറ് നഷ്ടത്തോടെയുമാണ് വ്യാപാരം ആരംഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
