രൂപ വീണ്ടും താഴേക്ക്
text_fieldsമുംബൈ: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വീണ്ടും െറക്കോർഡ് നഷ്ടത്തിലേക്ക്. വ്യാഴാഴ്ച ഡോളറിനെതിരെ 74.48ലാണ് രൂപ വ്യാപാരം നടത്തുന്നത്. 74.37ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നെയും തകരുകയായിരുന്നു. 0.4 ശതമാനം നഷ്ടമാണ് രൂപക്ക് വ്യാഴാഴ്ച ഉണ്ടായത്.
ബുധനാഴ്ച 18 പൈസ നേട്ടത്തോടെ 74.21ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ആറ് സെഷനുകളിലെ നഷ്ടത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം രൂപ നേട്ടമുണ്ടാക്കിയത്.
അമേരിക്കൻ കറൻസിയുടെ ആവശ്യകത വർധിച്ചതും വിപണിയിൽ നിന്നുള്ള വിദേശ ഫണ്ടിെൻറ ഒഴുക്കും രൂപയുടെ തകർച്ചക്ക് കാരണമായി. ആഭ്യന്തര ഒാഹരി വിപണികളുടെ നഷ്ടവും രൂപക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന് പുറമേ ധനകമ്മി കൂടുമെന്ന ആശങ്കയും വെല്ലുവിളിയാവുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
