ദോഹ: രൂപയുടെ മൂല്യത്തിന് വൻ ഇടിവ് തുടരുന്നതോടെ പ്രവാസികൾക്ക് നേട്ടം. ഖത്തർ റിയാലിെൻറ രൂപയുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗൂഗിളിലെ എക്സ്ചേഞ്ച് നിരക്ക് കഴിഞ്ഞ ദിവസം ഒരു റിയാലിന് 19.55 ആയിരുന്നു. ഇന്നലെയാകെട്ട 19.60 രൂപയും. മണി എക്സ് ചേഞ്ചുകളിൽ കഴിഞ്ഞ ദിവസം ഒരു ഖത്തർ റിയാലിന് 19.28 രൂപയും ഇന്ന് 19.47 രൂപയുമാണ് ലഭിക്കുന്നത്.
ഡോളറിനെതിരെ 71.21 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്കാണ് രൂപ വീണിരിക്കുന്നത്. തിങ്കളാഴ്ച മാത്രം 21 പൈസയാണ് യു.എസ്് ഡോളറിനെതിരെ രൂപ താഴ്ന്നത്. ആഗസ്റ്റ് 31ന് 71ൽ എത്തിയതാണ് രൂപയുടെ ഏറ്റവും വലിയ തകർച്ച. ആഗോള എണ്ണവിപണിയിലെ കുതിപ്പും ഇന്ത്യ–ചൈന വ്യാപാര തർക്കവുമെല്ലാം ഇതിന് കാരണമായി ചൂണ്ടിക്കാണിക്കെപ്പടുന്നു.
അതേസമയം വിനിമയ നിരക്ക് ഉയർന്നതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഏറെ നേട്ടമുണ്ട്. മണി എക്സ്ചേഞ്ചുകളിൽ വൻതിരക്കാണ് ഉള്ളത്. ആഗസ്റ്റ് അവസാനത്തോടെ തെന്ന മികച്ച വിനിമയ നിരക്ക് ലഭിച്ചതിനാൽ ശമ്പള ദിവസങ്ങളിൽ തന്നെ നാട്ടിലേക്ക് പണമയക്കുന്നവർക്ക് നേട്ടമായി.